ചിതറ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
3 ദിവസങ്ങളായി നടന്ന കേരളോത്സവത്തിന് തിരശീല വീണു. വളരെ വാശിയേറിയ പോരാട്ടത്തിൽ ഗ്രാമ പ്രകാശ് ചിതറ ഓവറോൾ കരസ്ഥമാക്കി.
ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ SASC കൊച്ചുകലിംഗ് രണ്ടാമതും APAC ഐരക്കുഴി മൂന്നാമനുമായി.
ഓവറോൾ ഫസ്റ്റ് സെക്കന്റ് വെറും 5 പോയിന്റിന്റെ വ്യത്യസമായിരുന്നു. ഗ്രാമപ്രകാശ് -189, SASC കൊച്ചുകലിംഗ് -184,APAC ഐരക്കുഴി -29.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. NS ഷീന അധ്യക്ഷത വഹിച്ചു.
പരിപാടിക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അവാർഡുകൾ വിതരണം ചെയ്തു.
മുൻ പ്രസിഡിന്റുമാരായ ശ്രീ. MS മുരളി, കരകുളം ബാബു,അൻസർ തല വരമ്പ് തുടങ്ങിയവർ സംസാരിച്ചു.
ജന പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, ഹരിത കർമ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.