കല്ലറ-കാരേറ്റ് റോഡിൽ ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം.അഞ്ചു പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം.
അനില്‍, റഹ്മത്ത്, സുഭാഷ്, റോയി, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ കല്ലറ-കാരേറ്റ് റോഡിലാണ് ദാരുണ അപകടം സംഭവിച്ചത്. മൂന്നു പേര്‍ക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്റെ കാലില്‍കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. രാവിലെ ഏഴരയോടെ അമിത വേഗതയില്‍ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇടിക്കാതിരിക്കാനായി ഇടതു വശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ബേക്കറിയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നവര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ലോറിക്ക് മുമ്പിൽപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലോറി വരുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു.
കാരേറ്റ് വൻ വാഹനാപകടം.അഞ്ചു പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം.

Subscribe
Login
0 Comments
Oldest