18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നടപ്പിലാക്കുന്ന പദ്ധതിയാണ് പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ലഭിക്കും.
എന്നാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഈ സേവനം നിർത്തലാക്കിയോ എന്നാണ് നാട്ടുകാരുടെ സംശയം .
ആരോഗ്യ കിരണം പദ്ധതി നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ലഭ്യമോണോ എന്ന് ആശുപത്രി അധികൃതർ സാധാരണകരെ അറിയിക്കണം എന്ന് കൂടി നാട്ടുകാർ പറയുന്നു
കഴിഞ്ഞ ദിവസം 4 വയസ്സ് പ്രായമുള്ള കുഞ്ഞിന് ബ്ലഡ് ടെസ്റ്റ് ഡോക്ടർ നിർദ്ദേശിചതിനെ തുടർന്ന് ടെസ്റ്റ് നടത്തിയപ്പോ 350 രൂപ ആയി . തുടർന്ന് ഈ കുട്ടിയുടെ മാതാവ് ചുവട് ന്യൂസിനെ വിവരം അറിയിക്കുകയും സാധാരണക്കാർക്ക് ഒരിക്കലും ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ കഴിയില്ല എന്നാണ് പറയുന്നത്