അത്രകണ്ട് സെലബ്രിറ്റിയല്ലെങ്കിലും നായ്ക്കളേക്കാൾ കടിയിൽ മുമ്പന്തിയിലാണ് പൂച്ചകൾ. ആളുകളെ കടിക്കുന്ന കാര്യത്തിൽ നായ്ക്കൾക്കു മേലുള്ള ആധിപത്യം വർഷങ്ങളായി പൂച്ചകൾ കൈയടക്കിവച്ചിരിക്കുകയാണ്.
2022 ജനുവരി മുതൽ 2023 ജനുവരി വരെ 3,29,554 പേരെ പൂച്ച കടിച്ചെന്നാണ് വിവരാവകാശ രേഖ. ഈ കാലയളവിൽ നായ്ക്കൾ കടിച്ചത് 2,44,807 പേരെ മാത്രം. 2015 മുതൽ കടിയുടെ കാര്യത്തിൽ നായ്ക്കളെ പിന്നിലാക്കി പൂച്ചകൾ മുന്നേറുകയാണ്.
2015 ൽ 1,07,406 പേരെ പട്ടി കടിച്ചപ്പോൾ 319 പേരെ കൂടുതൽ കടിച്ച് പൂച്ചകൾ മുന്നേറ്റം തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല!
ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷത്തിന് വാക്‌സിൻ എടുത്തവരുടെ കണക്കുകൾ സംബന്ധിച്ച വിവരാവകാശ രേഖ പ്രകാരം 2021- 22 കാലഘട്ടത്തിൽ 2,34,055 പേരെ നായ കടിച്ചപ്പോൾ ഒരു ലക്ഷത്തിൽ കൂടുതൽ പേരെ കടിച്ച് പൂച്ചകൾ മുന്നേറി. 3,37,008 പേരെയാണ് ഈ കാലയളവിൽ കടിച്ചിട്ടുള്ളത്.
വവ്വാൽ, ആട്, മുയൽ അണ്ണാൻ തുടങ്ങിയ ജീവികളുടെ കടിക്കും പേവിഷ പ്രതിരോധ മരുന്നുകൾ സ്വീകരിക്കാറുണ്ട്. വളർത്തുജീവികളുടെ അറിയാതെ ഏൽക്കുന്ന നഖത്തിന്റെയോ പല്ലിന്റേയോ ദംശനങ്ങൾ ആണ് നായകടി പൂച്ചകടി എന്നപേരിൽ രേഖപ്പെടുത്തുന്നത്.
പേവിഷ പ്രതിരോധ മരുന്നിനായി 2021 22 ൽ 16,58,67,261 രൂപയും 2022 23 ജനുവരി വരെ 15,92,84,541 രൂപയും ചെലവഴിച്ചിട്ടുണ്ട്.


നായ്ക്കളെ തൂക്കി കൊല്ലാൻ നടക്കുന്ന മനുഷ്യർ ഇനി എങ്ങനെ പൂച്ചക്കളെ ഇനി എന്തു ചെയ്യുവോ 🤷♀️