പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം 10ന് 6.30ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പെരിങ്ങാട് ജമാഅത്തിലെ ചീഫ് ഇമാമായ പെരിങ്ങാട് ഉസ്താദിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം കെ.പി.അബുബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.
ഡോ.എ.പി.അബുൽ ഹക്കീം അസ്ഹരി, ഹൈദ്രുസ് ഉസ്താദ്, സെയ്യിദ് ഷിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ, മുഹ് സിൻ കോയതങ്ങൾ, ഏരൂർഷംസുദ്ദീൻമദനി, കടയ്ക്കൽ അബ്ദുൽ അസ്സീസ് മൗലവി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, മുത്തുക്കോയതങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കൽത്തറ അബ്ദുൽ ഖാദർ മദനി, മുഹമ്മദ് കുഞ്ഞ് സഖാഫി, സിദ്ധിക്ക് സഖാഫി, നവാസ് മന്നാനി പനവൂർ, കടുവയിൽ ചീഫ് ഇമാം അബുറബിഅ്, തടിക്കാട് സെയ്ദ് മൗലവി തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 4ന് സ്നേഹ സംഗമം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, റവ.ടെനി തോമസ് ശാലേം, സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന് മുന്നോടിയായി 9ന് ഉച്ചയ്ക്ക് 2ന് മുതഅല്ലിം സമ്മേളനം നടക്കും.
പെരിങ്ങാട് മുസ്ലീം ജമാ അത്ത് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
പെരിങ്ങാട് ഉസ്താദ്, വൈസ് പ്രസിഡന്റ് ഹംസ, സെക്രട്ടറി അബ്ദുൽ ഖരീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.