പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൂഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. പിടിയിലായത് നാവായിക്കുളം സ്വദേശി 29 വയസ്സുള്ള അഭിജിത്ത്.
കല്ലമ്പലം നാവായിക്കുളത്ത് ആയിരുന്നു ഇത് നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 യോടെ ആയിരുന്നു മരിച്ചത്. മോഡൽ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങിയിരുന്നു.
ആത്മഹത്യ ചെയ്യാൻ ഒരു കാര്യവുമില്ല എന്നാണ് വീട്ടുകാരും അധ്യാപകരും പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറുപ്പ് പോലീസ് കണ്ടെടുക്കുകയായിരുന്നു. ഈ കുറിപ്പിൽ ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘തന്റെ ജീവിതം താൻ തന്നെ സ്പോയിൽ ചെയ്തു നശിപ്പിച്ചു’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. സംശയം തോന്നി പോലീസ് ഈ കുട്ടിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് അഭിജിത്ത് എന്ന യുവാവുമായി കുട്ടിക്ക് ബന്ധം ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ നിന്നും ഈ പെൺകുട്ടിയുമായി യുവാവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണവുമായി പോലീസ് മുന്നോട്ടു പോവുകയാണ്.
പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സൂഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Subscribe
Login
0 Comments
Oldest