കടയ്ക്കൽ: കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കേരള കശുമാവ് കൃഷി വികസന ഏജൻസിയുമായി സഹകരിച്ച് കൊണ്ട് കർഷകർക്കായി ഏർപ്പെടുത്തിയ സൗജന്യ കശുമാവിൻ തൈകളുടെ വിതരണോദ്‌ഘാടനം കമ്പനി ചെയർമാൻ ജെ സി അനിൽ നിർവ്വഹിച്ചു.
കേരളത്തിലെ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കശുമാവ് കൃഷി വികസന ഏജൻസി ‘പണം കായ്ക്കും കശുമാവ് തൊഴിലേകും കശുവണ്ടി’ എന്ന പദ്ധതി പ്രകാരമാണ് കശുമാവിൻ തൈകളുടെ വിതരണം നടന്നത്.
നൂറ് കർഷകർക്കായി മൂവായിരത്തി അഞ്ഞൂറ് തൈകളാണ് വിതരണം ചെയ്തത്. പരിപാടിയിൽ കശുമാവ് വികസന ഏജൻസി ഫീൽഡ് ഓഫീസർ ഷീബ, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി പ്രതിനിധി പ്രസൂൺ, കമ്പനി ഡയറക്‌ടർമാരായ സി പി ജസിൻ, എസ് ജയപ്രകാശ്, കെ കൃഷ്ണപിള്ള, എസ് സുരേന്ദ്രൻ, റജീന, സിഇഒ മുന്ന മുഹമ്മദ് സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

