കുവൈറ്റ് സിറ്റി കെ എൽ കുവൈറ്റിന്റെ ഇടപെടലിനെ തുടർന്നു
അനിലാമോൾ നാട്ടിലേക്ക് മടങ്ങി കുറച്ചു നാളുകളായി അസുഖബാധിതയായി മുബാറക് ഹോസ്പിറ്റൽ(ICU)അഡ്മിറ്റ് ആയിരുന്നു .
അനില മോൾ കെ എൽ കുവൈറ്റ് ഫൗണ്ടറായ
സിറാജ് കടയ്ക്കലിനെ ബന്ധപ്പെട്ട്
അവരുടെ വിഷമ സാഹചര്യങ്ങൾ വിവരിക്കുകയുണ്ടായി. അനില മോൾക്ക് തുടർ ചികിത്സയ്ക്കായി നാട്ടിൽ പോകുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന്
അറിയിച്ചത് കാരണം, KL KUWAIT എക്സിക്യൂട്ടീവ് പാനൽ
ഈ വിഷയം ചർച്ച ചെയ്യുകയും
നാട്ടിൽ പോകുവാനുള്ള ടിക്കറ്റ് മറ്റു ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു..!
എന്നാൽ നിർഭാഗ്യവശാൽ ആദ്യദിവസം യാത്ര ചെയ്യാൻ സാധിച്ചില്ല കെഎൽ കുവൈറ്റ് എക്സിക്യൂട്ടീവ് അംഗം ഷാനവാസ് ബഷീറും, സിതോജ് ഇടുക്കിയും എയർപോർട്ടിൽ എത്തിയിട്ടുണ്ടായിരുന്നു, അവർ രാത്രിയിൽ 11 മണിക്ക് കഫീലിനെ ബന്ധപ്പെടുകയും എയർപോർട്ടിൽ എത്തിച്ച് ആ ദിവസം തന്നെ യാത്ര ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
യാത്ര ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം ഈ
സഹോദരിയുടെ പുതിയ പാസ്പോർട്ട് നമ്പർ
ടിക്കറ്റ് നമ്പറുമായി മാച്ച് ചെയ്യാതിരുന്നതിനാൽ
എയർപോർട്ടിനകത്തേക്ക് കയറിപ്പോകാൻ കഴിഞ്ഞില്ല.
ആ ദിവസത്തെ ടിക്കറ്റ് ക്യാൻസൽ ആയിപോയി
പിന്നീടുള്ള ദിവസങ്ങളിൽ KL KUWAIT അംഗങ്ങളുടെ ശ്രമഫലമായി
എല്ലാ കാര്യങ്ങളും ശരിയാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു.
23.12.2023 ൽ ഈ സഹോദരിയേ കെ എൽ കുവൈറ്റ് അഡ്മിൻസ് സിറാജ് കടയ്ക്കൽ, സമീർ കാസിം, ഷാനവാസ് ബഷീർ ഇടമൺ, സിതോജ് ഇടുക്കി വിനയ്, അനീഷ് എന്നിവർ എയർപോർട്ടിൽ എത്തി യാത്ര അയച്ചു.