കുവൈത്തിൽ അന്തരിച്ച കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് അബുഹലിഫ എഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും, സിപിഐ എം ഭജനമഠം ബ്രാഞ്ച്, ഡിവൈഎഫ്ഐ ഭജനമഠം യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ചിതറ ഭജനമഠം ചരുവിള പുത്തൻ വീട്ടിൽ സജിൻലാലിന് കലയുടെ കുടുംബ സഹായ ഫണ്ട് കൈമാറി.
കുവൈത്ത് കല പ്രവർത്തകർ സ്വരൂപിച്ച 3 ലക്ഷം രൂപ സിപിഐ എം ഏരിയാ സെക്രട്ടറി എം നസീർ സജിൻ ലാലിന്റെ വീട്ടിൽ എത്തി അഛൻ സജീവ്, അമ്മ ബിന്ദുവിനും കൈമാറി.
കുവൈറ്റിൽ എസിഎംഇ കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികെയാണ് സജിൻ ലാൽ മരണപ്പെട്ടത്. കലയുടെ സജീവ പ്രവർത്തകനായിരുന്നു സജിൻ ലാൽ. മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയതും കല പ്രവർത്തകരായിരുന്നു.
സിപിഐ എം ലോക്കൽ സെക്രട്ടറി വി പ്രഭാകരൻ പിള്ള, പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് തേക്കിൽ ജബ്ബാർ, ഏരിയാ പ്രസിഡന്റ് സിയാദ്, സെക്രട്ടറി കമറുദ്ദീൻ, മേഖല പ്രസിഡന്റ് ആർ ശശിധരൻ, സെക്രട്ടറി വി ജി ജയപ്രസാദ് , ബ്രാഞ്ച് സെക്രട്ടറി ദുഷന്തകുമാർ, ലോക്കൽകമ്മിറ്റി അംഗങ്ങളായ വി ഷാജി, സുധാകരൻ, സിഡിഎസ് ചെയർപേഴ്സൺ ആശ എന്നിവർ പങ്കെടുത്തു.