കുളത്തുപ്പുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെപിതാവിന്റെ അനുജനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തുപ്പുഴസ്വദേശിയായ ഇരുപതുകാരനെയാണ് കുളത്തുപ്പുഴ പോലീസ് മൂന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറുമാസം മുന്നേ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പിതാവിന്റെ അനുജന്റെ വീട്ടിലെത്തിയ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ പീഡനത്തിന് ശേഷം കുട്ടി അസ്വസ്ഥതകൾ കാണിച്ചെങ്കിലും പീഡനമാണെന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടിയെ വീണ്ടും പിതാവിന്റെ അനുജൻ പീഡനത്തിന് ഇരയാക്കി . കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾകാണിച്ചതിനെ തുടർന്നാണ് പീഡനം നടന്നതായി കണ്ടെത്തുന്നത്.
ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും സംഭവം കുളത്തുപ്പുഴ പോലീസിലും ചൈൽഡ് ലൈനിലും അറിയിക്കുകയും.
ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിക്കുകയും കേസെടുക്കാൻ കുളത്തുപ്പുഴ പോലീസിന് കൈമാറുകയും ചെയ്തു.
കുളത്തുപ്പുഴ പോലീസ് കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
കുളത്തൂപ്പുഴക്കു സമീപത്ത് നിന്നും പ്രതിയെപോലീസ് പിടികൂടി
അറസ്റ്റ് രേഖപ്പെടുത്തിയപ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകി.