കേരളഅറബിക് മുൻഷീസ് അസോസിയേഷൻ (കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രചാരണകാമ്പയിൻ ആരംഭിച്ചു.
പൊതുവിദ്യാലയം നാടിന്റെ സമ്പത്ത്, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മെയ് ഒന്നു മുതൽ 31 വരെയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
ഭവന സന്ദർശനങ്ങളും, ബോധവൽക്കരണ പരിപാടികളും ഇതിന്റെഭാഗമായി നടക്കും.
പ്രചരണകാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ എ എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ തിരുവനന്തപുരം കിളിമാനൂരിൽ നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.മുനീർ, സാജുദ്ദീൻ, മുഹമ്മദ് ഷാ, അബ്ദുൽ കലാം,, താഹിർ, മുഹമ്മദ് സിദ്ദീഖ്, സാഹില ബീവി എന്നിവർ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ- കെ. എ. എം. എ. യുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രചരണ കാമ്പയിനിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ നിർവഹിക്കുന്നു