സി പി ഐ നേതാവ്
സഖാവ് വാഴൂർ സോമൻ
എം എൽ എ അന്തരിച്ചു
72 വയസ്സായിരുന്നു.
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻ്റ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ നടന്ന ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയിൽ പങ്കെടുക്കവെ ആണ് കുഴഞ്ഞുവീണത്
തുടർന്ന് ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന സഖാവ് സോമൻ
എ ഐ ടി യു സി സംസ്ഥാന ഭാരവാഹി ആയിരുന്നു.
ഭൗതിക ശരീരം അൽപ്പ സമയത്തിനുള്ളിൽ സി പി ഐ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുമെന്ന് സെക്രട്ടറി സഖാവ് ബിനോയ് വിശ്വം അറിയിച്ചു
സംസ്കാരം നാളെ ഇടുക്കിയിൽ നടക്കുമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്