ചിതറ കാരിച്ചിറ ഫാത്തിമ ക്രഷറിലേക്കുള്ള ടോറസുകളും ടിപ്പറുകളും തടഞ്ഞു നാട്ടുകാരും പൗരസമിതിയും.
ഇന്ന് രാവിലെ 6 മണിയോടെ ക്രെഷറിന് മുന്നിൽ തമ്പടിച്ച നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു.
കാലങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത റോഡായി മാറിയ മുതയിൽ സൈഡുവൽ റോഡിന്റെ പണി പൂർത്തീകരിച്ച ശേഷം മാത്രം വലിയ ഭാരം കയറ്റിയ വാഹനങ്ങൾ പോയാൽ മതി എന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രദേശവാസികൾ.
കോടി കണക്കിന് രൂപ മുതയിൽ സൈഡ്‌വാൾ റോഡിന് ഫണ്ട് അനുവദിച്ചു ടെണ്ടർ എടുത്തു എങ്കിലും പണി ചെയ്യാതെ കോണ്ട്രാക്ടർ ഉദാസീനത കാണിക്കുന്നു എന്നും ഏകദേശം 5 വർഷമായി റോഡ് ഇതേ അവസ്ഥ തുടരുകയാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു.
സമരം ശക്തി പെടുത്താനാണ് പൗരസമിതിയുടെ തീരുമാനം