ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിതറയിൽ സ്കൂൾ പ്രവർത്തി സമയമൊഴികെ പുറത്ത് നിന്ന് അനധികൃതമായി പലരും സ്കൂളിൽ പ്രവേശിക്കുന്നുണ്ടെന്നും ഇവരിൽ ചിലർ സ്കൂൾ കെട്ടിടങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചിലർ ലഹരി മാഫിയയുമായി ഇടപെടലുകൾ നടത്തുന്നുണ്ട് എന്നും സ്കൂൾ ഗ്രൗണ്ടിലും പരിസരത്തും പല സംഘർഷങ്ങളും രാത്രി കാലങ്ങളിൽ നടന്നിട്ടുണ്ട് എന്നും അറിഞ്ഞതിനെ തുടന്നാണ് PTA ഉൾപ്പെടെയുള്ളവർ ഈ തീരുമാനം എടുത്തത്.
“സ്കൂൾ ഗ്രൗണ്ടിൽ വ്യായാമം കായിക പരിശീലനം എന്നിവയ്ക്കായി എത്തുന്നവരെ കൂട്ടിച്ചേർത്ത് ചർച്ച ചെയ്യ്ത് അവരിൽ ഒരാളെ ഉത്തരവാദിത്വത്തോടെ ചുമതല പെടുത്താൻ കൂടിയാണ് PTA SMC, ജാഗ്രതാ സമിതി തീരുമാനം എടുത്തിരിക്കുന്നത്”
സ്കൂൾ PTA SMC, ജാഗ്രതാ സമിതി സംയുക്ത യോഗം കൂടിയതിന്റെ തീരുമാനം ചുവടെ ചേർക്കുന്നു
“സ്കൂൾ മൈതാനത്ത്, പ്രവൃത്തി സമയമൊഴികെയുള്ള സമയത്ത് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ പുറത്ത് നിന്നും അപരിചിതരായ ആളുകൾ എത്തുകയും ,കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. മാത്രവുമല്ല സ്കൂൾ മൈതാന പരിസരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം, സംഘർഷങ്ങൾ, അപരിചിതരായ വ്യക്തികളുടെ സാന്നിധ്യം എന്നിവ ഉണ്ടാകുന്നതായി പരാതി ലഭിച്ചു.ഈ സാഹചര്യത്തിൽ സ്കൂൾ മൈതാനത്തിന്റെ ഗേറ്റുകൾ പൂട്ടിയിടാൻ PTA, SMC, ജാഗ്രതാ സമിതി എന്നിവയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തു. ആയതിനാൽ രാവിലെയും, വൈകുന്നേരവും മൈതാനത്ത് വ്യായാമങ്ങളിലും, കളികളിലും ഏർപ്പെടുന്നവർ സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക. ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അതിക്രമിച്ച് അകത്ത് കടക്കാൻ ശ്രമിക്കരുത്.നിയമ നടപടികൾ നേരിടേണ്ടി വരും”
നല്ല കാര്യം
നല്ലൊരു കാര്യം ആണ് ചെയ്തത്
നല്ല കാര്യം