15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 23 വർഷം കഠിനതടവും 10000/- രൂപ പിഴയും വിധിച്ചു.
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ശ്രീമതി. അഞ്ചു മീര ബിർള . പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം ചോനമല എന്ന സ്ഥലത്ത് അമൽ ഭവനിൽ ബാബു മകൻ 23 വയസുകാരൻ ആരോമലിനെയാണ് ശിക്ഷിച്ചത്.
25.05. 2022 ൽ പ്രതി അതിജീവതയെ വിവാഹ വാഗ്ദാനം നൽകി അതിജീവതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനം നടത്തുകയായിരുന്നു.
ചിതറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി അഭിലാഷ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ചിതറ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം രാജേഷ് ആണ് അന്വേഷണ പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി Adv. Shugu C Thomas ഹാജരായി. പ്രോസിക്യൂഷൻ എയ്‌ഡ് ASI സുധാകുമാരി.