അറയ്ക്കൽ തടിക്കാട് ,കടുമാൻകുഴി വീട്ടിൽ 51 വയസ്സുള്ള നൗഷാദിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞാൽ 27 ന് വൈകിട്ട് 3 മണിക്കാണ് സംഭവം നടന്നത്.
ഇട്ടിവയിലുള്ള വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്.
ഒരു കാട്ടുകമ്പുമായി വീട്ടിൽ അതിക്രമിച്ച കടന്ന പ്രതി സൗദൂനത്തിനെ മർദ്ദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു.
തുടർന്ന് പ്രതി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിളും കസേരയും മറ്റ് വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയായിരുന്നു.
വീടിന്റെ മുറ്റത്തിരുന്ന ബക്കറ്റും സാധനങ്ങളും എടുത്ത് കിണറ്റിൽ ഇടുകയും ചെയ്തു.
വീട്ടമ്മയുടെ പരാതിയിൽ മേൽ കേസടുത്ത ചടയമംഗലം പോലീസ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.