fbpx
Headlines

അഭിമാനമുയർത്തി പറന്നുയർന്ന് ഇന്ത്യയുടെ ചന്ദ്രയാനം.

ശ്രീഹരിക്കോട്ട, അഭിമാനമുയർത്തി പറന്നുയർന്ന് ഇന്ത്യയുടെ ചന്ദ്രയാനം. പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 -എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 -എം4 റോക്കറ്റ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 -എം4 റോക്കറ്റ് കുതിച്ചുയരുന്ന

പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ് ഇനി . ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഒരു മാസത്തിനുശേഷം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കൈവരിക്കുമ്പോൾ ചന്ദ്രനിൽ ഒരു പേടകം സുരക്ഷിതമായി ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഭാരതം അറിയപ്പെടും.

ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് പറന്നുയരുന്നത് 108.1 സെക്കൻഡിലാണ്. ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം തുടങ്ങും.

റോക്കറ്റ് 127 സെക്കൻഡിൽ, 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും.

194 സെക്കൻഡ് കഴിയുമ്പോൾ (114 കിലോമീറ്റർ ഉയരത്തിൽ) പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെടും.

305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിയുമ്പോൾ ദ്രാവക എൻജിനുകൾ വേർപെടും. തൊട്ടുപിന്നാലെ ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങും.

954 സെക്കൻഡ് കഴിയുമ്പോൾ ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമാകും.

പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ- ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിൽ ചുറ്റും. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. അതിൽനിന്നു നിശ്ചിത സമയം കഴിയുമ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു ചന്ദ്രയാൻ 3 മാറും.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദീർഘവൃത്താകൃതിയിൽ തുടങ്ങി ക്രമേണ 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിലേക്കു പ്രൊപ്പൽഷൻ മൊഡ്യൂൾ എത്തും.

ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ലാൻഡിങ് നടക്കും. അതിനു മുന്നോടിയായി പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടുത്തും.

എതിർദിശയിൽ പ്രൊപ്പൽഷൻ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാൻ (ഡി-ബൂസ്റ്റ്) നാലു ത്രസ്റ്റർ എൻജിനുകളാണുള്ളത്. രണ്ട് ത്രസ്റ്റർ എൻജിനുകൾ ഒരേസമയം
പ്രവർത്തിപ്പിച്ചാണ് വേഗം കുറയ്ക്കുന്നത്.

സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x