ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ വില്ലേജിൽ ദർപ്പാക്കാട് ജങ്ഷനിൽ നിന്നും അംബേദ്‌കർ കോളനിയിലേക്ക് പോകുന്ന റോഡിൽ വെച്ച് വ്യാജമദ്യം കൈവശം വെച്ച് കച്ചവടം ചെയ്ത കുറ്റത്തിന് മുൻ അബ്കാരി കേസിലെ പ്രതിയായ കുമ്മിൾ ദർപ്പക്കാട് അശ്വതി ഭവനിൽ കരുണാകരൻ മകൻ ധർമ്മരാജനെ പ്രതിയാക്കി ക്രൈം നമ്പർ 23/2025 u/s 58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശം നിന്നും 1.2 ലിറ്റർ വ്യാജ മദ്യവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ,മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ് ,വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവർ അടങ്ങുന്ന സംഘമാണ് മദ്യം പിടിച്ചെടുത്തത്