ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ വാളകം അമ്പലക്കര കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൂട്ടുത്തരവാദിത്വത്തോടെ വില്പന നടത്തിയ കുറ്റത്തിന് വാളകം അമ്പലക്കരയിൽ വച്ചു വാഴവിള പുത്തൻ വീട്ടിൽ വിശ്വംഭരൻ മകൻ സുദർശൻ .
വാളകം അമ്പലക്കരയിൽ മാമ്പുഴ മേലതിൽ വീട്ടിൽ രാജൻ മകൻ 39 വയസ്സുള്ള വിനോദ് എന്നിവരെ പ്രതിയാക്കി ക്രൈം നമ്പർ 47/2024 u/s 55(i)& 55D of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇവരുടെ കൈവശം നിന്നും 34 കുപ്പികളിലായി 9.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും , കണ്ടെടുത്തു.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് , ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ് കെ. ജി ,ബിൻസാഗർ. എസ്,ശ്രേയസ് ഉമേഷ് , എന്നിവർ പങ്കെടുത്തു