Headlines

മടത്തറ കൊല്ലായിലിന് സമീപം ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മലയോര ഹൈവേ തിരുവനന്തപുരം തെങ്കാശി പാതയിൽ കൊല്ലായിൽ പാൽ സൊസൈറ്റിക്ക് സമീപം ഇന്ന് പുലർച്ചെ തമിഴ് നാട് രെജിസ്ട്രേഷൻ കാർ പൂർണ്ണമായും കത്തിയമർന്നു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്. കാറിന്റെ മുൻവശത്ത്‌ നിന്നും പൂക വരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയത് കൊണ്ടാണ് ആളപായം ഒഴിവായത്.ഇന്ന് പുലർച്ചെയാണ് സംഭവം…

Read More

നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു

കൊല്ലം നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം . തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38(സതീഷ് (45), എന്നിവരാണ് മരണപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന്റ് നില അതീവ ഗുരുതരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന അയ്യപ്പൻ മാർസഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു… അപകടത്തിൽ…

Read More

സി പി ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും.

സി പി ഐ നേതാവും ചടയമംഗലം മുൻ എം എൽ എ യും ആയ ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും. ചടയമംഗലം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു ചെമ്പഴന്തി, കൊല്ലം ശ്രീനാരായണ കോളേജുകളിൽ പ്രൊഫസർ ആയിരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച അഖിലേന്ത്യാ യുവജന ഫെഡറേഷൻ്റെ കാസർഗോഡ് കേരള മഹിളാ സംഘം പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ. സംസ്ഥാന ഭക്ഷ്യ…

Read More

ചിതറ സ്വദേശിയെ കണ്ടെത്തി ; വാർത്തയെ തുടർന്ന് നിലമേൽ സ്വദേശിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്

ചിതറയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കണ്ടെത്തി . ചുവട് ന്യൂസ് ശ്രദ്ധയിൽ പെട്ട നിലമേൽ സ്വദേശി അശ്വിൻ കൃഷ്ണനെ തിരിച്ചറിയുകയും വീഡിയോ ചിത്രീകരിച്ചു ഞങ്ങൾക്ക് അയച്ചു തരുകയുമായിരുന്നു.ഉടൻ അശ്വിൻ കൃഷ്ണന്റെ ബന്ധുക്കളെ വിവരം ധരിപ്പിച്ചു . ചിതറ പോലീസുമായി ബന്ധുക്കൾ സംസാരിക്കുകയും പോലീസ് അശ്വിൻ കൃഷ്ണനെ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു

Read More

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക്

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക് ചിതറയിൽ വൈകുന്നേരം അഞ്ചരയോടെ മദ്രസ്സയിൽ പോയ കുട്ടിയെ വിളിക്കാൻ പോകവേ ചിതറ മാടൻകാവ് വേടൻ വിളാകം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് 34 കാരി അജ്നയ്ക്ക് കാലിന് ഗുരുതര പരിക്കേറ്റു. പാലം അപകടവസ്ഥയിലായിരുന്നു . സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന പാലമാണ് പൊളിഞ്ഞു വീണത് . നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടി .

Read More

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ചിതറ സ്വദേശി പിടിയിൽ ; റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ.. പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ പ്രതിയുടെ പിതാവ് മർദ്ദിച്ചു ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ 19 വയസ്സുള്ള മനുവാണ്  കേസിൽ അറസ്റ്റിലായത്. ഒരു വർഷം മുന്നേ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെവീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.. . പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…

Read More

കടയ്ക്കലിൽ മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു

ചിതറ സ്വദേശി കുട്ടു എന്ന് വിളിക്കുന്ന ഡ്രൈവറെ കടയ്ക്കൽ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തു.കഴിഞ്ഞദിവസം രാത്രി 9 മണിയോടു കൂടി ചിതറയിൽ നിന്നും രോഗിയുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയും ഹോസ്പിറ്റൽ ജീവനക്കാർ ഇയാൾ മദ്യപിച്ച കാര്യം മനസ്സിലാക്കുകയും കടയ്ക്കൽ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.ഡ്രൈവറെയും ആംബുലൻസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രോഗിയെ മറ്റൊരാംബുലൻസിൽ വീട്ടിലെത്തിച്ചു. മദ്യപിച്ച് ആംബുലൻസ് ഓടിച്ചതിന്റെ പേരിൽ ഡ്രൈവറിനെതിരെ കടയ്ക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

വ്യാപാരി വ്യവസായി ഏകോപന സമിതി ചിതറ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വ്യാപാരി വ്യവസായി ഏകോപന സമിതി ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എസ് സാദിക്കിന്റെ അധ്യക്ഷതയിൽ ചിതറ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ എസ് ദേവരാജൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രവീൺ പി വി. ജനറൽ സെക്രട്ടറി അൻവർ പേഴുംമൂട് ട്രഷറർ അരുൺ കൂൾ സ്റ്റാർ എന്നിവരെ തിരഞ്ഞെടുത്തു സ്നേഹ സ്പർശം കുടുംബ സുരക്ഷാ പദ്ധതി മൂന്നാംഘട്ടം അംഗങ്ങളെ ചേർക്കൽ ചിതറയിൽ തുടക്കമായി വ്യാപാരി മരണപ്പെട്ടാൽ 10 ലക്ഷം രൂപ കുടുംബത്തിന് ആനുകൂല്യം കിട്ടുന്ന…

Read More

ചിതറ പഞ്ചായത്തിൽ ആകെ 82 സ്ഥാനാർഥികൾ ; കൂടുതൽ സ്ഥാനാർഥി കാരിച്ചിറ വാർഡിലും കുറവ് കൊല്ലായിൽ വാർഡിലും

ചിതറ ഗ്രാമപ്പഞ്ചായത്ത് ഇലക്ഷനിൽ ആകെ 82 സ്ഥാനാർഥികൾ മത്സരിക്കും 5 സ്ഥാനാർഥികൾ മത്സരിക്കുന്ന കാരിച്ചിറയിലാണ് കൂടുതൽ പേരുള്ളത് രണ്ട് സ്ഥാനാർഥികൾ ഉള്ള കൊല്ലായിൽ വർഡിലാണ് ഏറ്റവും കുറവ്. കൂടാതെ അരിപ്പ വാർഡിൽ ST വിഭാഗത്തിലെ സ്ഥാനാർഥിയെ ആണ് ബിജെപി കളത്തിൽ ഇറക്കുന്നത്. ആദ്യമായാണ് ചിതറ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ST വിഭാഗത്തിലെ ഒരു സ്ഥാനാർഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. സ്ഥാനാർഥി വിവരങ്ങൾ ചുവടെ ചേർക്കുന്നു. വാർഡ് -1 ആയിരക്കുഴി പ്രിയ – LDFബീന – BJPമാലിനി – സ്വതന്ത്ര…

Read More

മടത്തറയിൽ ലോറി മറിഞ്ഞു അപകടം

മടത്തറയിൽ ലോറി മറിഞ്ഞു അപകടം മടത്തറ മേലേ മടത്തറയിൽ ലോറി മറിഞ്ഞ് അപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് ഏകദേശം പത്തടി താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. മടത്തറയിൽ നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത് എന്നുള്ള വിവരമാണ് അറിയാൻ കഴിഞ്ഞത്. സൈഡിലെ ബാരിക്കേഡ് തകർത്താണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവറെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Read More
error: Content is protected !!