സംസ്ഥാനത്ത് കോഴിയിറച്ചി വിലയിലും വൻ വർദ്ധനവ്

സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്ക് മുൻപ് 190 രൂപയായിരുന്ന കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയായി വർദ്ധിച്ചിരിക്കുകയാണ്. പുഴ്‌ത്തിവെയ്പ്പും കൃത്രിമ വില വർദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് ഒരാഴ്ചയ്‌ക്കിടെ വർദ്ധിച്ചത് 50 രൂപയാണ്. വിലയിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം. വിലവർദ്ധനവിൽ സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയർന്ന് നിന്നാൽ വിപരീത ഫലമുണ്ടാക്കുമെന്നതാണ് പ്രശ്നം. Join whatsapp Group പരസ്യങ്ങൾ നൽകാൻ…

Read More

പതിനാറുകാരിയെ പീഡിപ്പിച്ച കിളിമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ , പുല്ലയിൽ , പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് ന​ഗരൂർ പൊലീസിന്റെ പിടിയിലായത്.  കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി ഏഴാംക്ലാസ് മുതൽ പീഡനം തുടർന്നു വന്നത്. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോടാണ് പെൺകുട്ടി പീഡനം വിവരം അറിയിച്ചത്. സ്ഥാപനത്തിലെ അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡം​ഗവും ന​ഗരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു. കുട്ടിയെ…

Read More

കുമ്മിൾ സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന കുമ്മിൾ ഗവണ്മെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി സഞ്ജീവ് എന്ന കുട്ടിയെ 18.08.2023 ഇന്നലെ മുതൽ കാണ്മാനില്ല. കുമ്മിൾ നോർത്ത് വാർഡിലെ താമസ വീട്ടിൽ നിന്നും പോകുമ്പോൾ ഹാഷ് കളർ പാന്റും, മിലിട്ടറി ഷർട്ടും ആണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കടയ്ക്കൽ പോലീസ് സ്റ്റേഷനിലോ 0474422033, വാർഡ് മെമ്പറെയോ അറിയിക്കുക. 9946313330. ദയവായി അടിയന്തിരമായി ഇക്കാര്യം ഷെയർ ചെയ്യുക. കുട്ടിയെ കണ്ടെത്താൻ എല്ലാവരിലും ഉടൻ എത്തിക്കുക.19.08.2023. 11am…

Read More

ചടയമംഗലം എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെട്ടപ്രതി, ചടയമംഗലം എക്സൈസിന്റെ പിടിയിലായി

ചടയമംഗലം എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെട്ടപ്രതി, ചടയമംഗലം എക്സൈസിന്റെ പിടിയിലായി. ചിതറ ബൗണ്ടർമുക്ക് സ്വദേശി കൃഷ്ണ രാജ് ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസം ഒന്നിന് മദ്യം കച്ചവടത്തിനായി കൊണ്ടുവന്ന കൃഷ്ണരാജിനെ എക്സൈസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ആക്രമണം നടത്തിയത്. എക്സൈസ് സിവിൽ ഓഫിസർമാരായ സബീറിനേയും ഷൈജുവിനേയും ഹെൽമെറ്റ്‌ കൊണ്ട് തലക്കടിക്കുകയായിരുന്നു പ്രദേശവാസികൾ ഓടി എത്തുമ്പോഴേക്കും കൃഷ്ണരാജ് രക്ഷപെട്ടിരുന്നു. ചിതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ കൃഷ്ണരാജിന്റെ സ്വാധീനത്താൽ പ്രദേശവാസികൾ കൃഷ്ണരാജിന് അനുകൂലമായാണ് മറുപടി നൽകിയത്. പ്രദേശത്ത് ബൈക്കിലും…

Read More

പൂപ്പൊലി     2023-24

ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുഷ്പ്പകൃഷി പദ്ധതിയാണ് ‘പൂപ്പൊലി 2023.പൂപ്പൊലി പദ്ധതി പ്രകാരം 10000 ഹൈബ്രിഡ് ജമന്തി തൈകളാണ് പഞ്ചായത്തിലെ 20 ഗ്രൂപ്പുകൾക്കായിട്ട് വിതരണം ചെയ്ത് കൃഷി ആരംഭിച്ചത്. അരിപ്പൽ വാർഡിലെ ട്രൈബൽ ഗ്രൂപ്പുകളും, മറ്റു വാർഡുകളിൽ നിന്നുള്ള കർഷക ഗ്രൂപ്പുകളുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.                   പൂപ്പൊലി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 18 /8 /2023 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ്…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ സഹായം ലഭിക്കും. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു

2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞ വരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വാർഡിൽ നിന്നോ…

Read More

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പട്ടിത്താനം കൂന്താർ മണിയേൽ രാജുവിന്റെ മകൻ രാഹുൽ (34) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സഹയാത്രികനായ തച്ചിരവേലിൽ പോൾ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിനടിയിൽ…

Read More

സപ്ലൈകോ ഓണം ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ബുധനാഴ്ച മുതൽ ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ നടത്തും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി…

Read More

ഓവർസീസ് സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.അവസാന…

Read More