അഭിമാനം വാനോളം നിലമേൽ സ്വദേശി മുഹമ്മദ് അനസ് ;4*400 മീറ്ററിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

4*400 മീറ്ററിൽ ഇന്ത്യൻ_സ്വർണ്ണംഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം 4*400 മീറ്റർ റിലേയിലെ സ്വർണ്ണം ഇരട്ടി മധുരം നൽകുന്നു.. അനസ് മുഹമ്മദ് യഹിയ എന്ന നിലമേൽ സ്വദേശിയാണ് നാടിന് അഭിമാനം ആയി മാറിയത്  മുഹമ്മദ് അനസിനോടൊപ്പം അമോജ്_ജേക്കബ്, മുഹമ്മദ്_അജ്മൽ, രാജേഷ്_രമേഷ് ഉൾപ്പെട്ട റിലേ ടീമിലെ ആദ്യത്തെ മൂന്ന് കായിക താരങ്ങളും മലയാളികളാണ്.. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിങ്കര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്(25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകുന്നേരം 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്താണ് സംഭവം. മുൻവിരോധം കാരണം കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയും നാടൻ ബോംബറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഫോടനങ്ങൾ സൃഷ്ടിച്ചും ഇരുമ്പ്…

Read More

കാട്ടുപന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശിനിക്ക് പരിക്ക്

കാട്ടു പന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശി സുഗന്ധിക്കാണ് പരിക്ക് പറ്റിയത് .കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . സുഗന്ധിയുടെ വീടിന്റെ സമീപത്ത് കിടന്നിരുന്ന കാട്ടുപന്നി സുഗന്ധി വിറക് ടിക്കുന്ന ശബ്ദം കേട്ട് അക്രമാസക്തമായി കുത്തുക ആയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുഗന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്.നിലവിൽ ഐരക്കുഴി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ് സുഗന്ധി. വന്യ മൃഗങ്ങളുടെ ആക്രമണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനംകൂടുതൽ ഇടപെടണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം…

Read More

കഴിഞ്ഞ ദിവസം വിതുരയിൽ പാലം മുറിച്ച് കടക്കവേ ഇരുചക്ര വാഹനത്തോടൊപ്പം നദിയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

വിതുരയിൽ കവിഞ്ഞൊഴുകിയ വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലം മുറിച്ചുകടക്കവേ ഇരുചക്രവാഹനത്തോടൊപ്പം നദിയിൽ വീണ സോമന്റെ മൃതദേഹം ഫയർഫോഴ്‌സ് സ്കൂബ ടീമിന്റെ തിരച്ചിലിൽ നാലാം ദിവസം കണ്ടെത്തി. അതിശക്തമായ മഴയും ഒഴുക്കും കാരണം തിരച്ചിൽ അതീവ ദുഷ്‌കരം ആയിരിന്നു.തിരച്ചിൽ നാലാം ദിവസമായ ഇന്ന് വെള്ളത്തിന്റെ ഒഴുക്കിന് അൽപ്പം ശമനം ഉണ്ട്. പൊന്നാംചുണ്ട് പാലത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വിതുര പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി യിലേക്ക് മാറ്റും….

Read More

സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റൻ ഡിഫൻഡര്‍ ജി. സഞ്ജു വൈസ് ക്യാപ്റ്റനും. ഒക്ടോബര്‍ ഒമ്ബത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. ഏഴുതവണ ചാമ്ബ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്. 2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. കേരള…

Read More

നാവായിക്കുളത്ത് ബൈക്കിൽ കടത്തിയ കഞ്ചാവ് പിടികൂടി

വർക്കല എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നാവായിക്കുളംഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg ഗഞ്ചാവുമായി ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ കാട്ടുചന്ത പേരൂർദേശത്ത് പരുത്തിവിള പുത്തൻവീട്ടിൽ കുഞ്ഞിരാമൻ മകൻ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ തോട്ടുമുഖം ദേശത്ത് കാട്ടുമ്പുറം റീത്താ മണി നിവാസിൽ മണി മകൻ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരുടെ പേരിൽ ഒരു എൻഡിപിഎസ്…

Read More

ആറ്റിങ്ങലിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി, അറസ്റ്റ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും…

Read More

കേരളത്തിൽ ഇന്നും പരക്കെ മഴ, തെക്കൻ കേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. തിരുവനന്തപുരത്ത് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപെടുത്തിയത്. നെയ്യാറിലും കരമന നദിയിലും ജലനിരപ്പ് ഉയര്‍ന്നതിനെ…

Read More

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ച് സർക്കാർ; ജീവനക്കാർക്ക് ആശ്വസം

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതോടെ, സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. സർക്കാർ ധനസഹായം നാളെയോടെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കുള്ള ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാൻ 38.5 കോടി രൂപയാണ് ആവശ്യം. ഇതിൽ 8.5 കോടി രൂപ കെഎസ്ആർടിസി സമാഹരിക്കുന്നതാണ്. മുൻ മാസങ്ങളിൽ ശമ്പളം കൊടുക്കാൻ എടുത്ത 50…

Read More

സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓടി; തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോൾ കുഴഞ്ഞു വീണ പത്താം ക്ലാസ് വിദ്യാർത്ഥി ചികിൽസയിലിരിക്കേ മരിച്ചു

സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. അഴൂർ പാട്ടത്തിൽ മനുവിന്റെയും ദീപയുടെയും മകൻ, പ്രമാടം നേതാജി എച്ച്.എസ്.എസ് വിദ്യാർത്ഥി വിഷ് മനു(15)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കോന്നി ഉപജില്ലാ സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ട മത്സരത്തിൽ വിഷ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞു വന്നതോടെ…

Read More
error: Content is protected !!