പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊൻമുടിയിൽ വലിയ വാഹനങ്ങൾ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ കടത്തിവിടില്ല.