പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി.

തിരുവനന്തപുരം ജില്ലയിൽ പങ്ങോട് ഭരതന്നൂരിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിയെ [ ആലിംഷാ ] കാണാതായതായി ബന്ധുക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകി. ഇന്നലെ പകൽ 11 മണി മുതലാണ് കുട്ടിയെ കാണാതായത്. ഭരതന്നൂർ ജംഗഷനിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഫോട്ടോയാൽ കാണുന്ന ഷർട്ടാണ് ധരിച്ചിട്ടുള്ളത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാങ്ങോട് സ്റ്റേഷനിലോ, താഴെക്കാണുന്ന നമ്പറിലോ ദയവായി അറിയ്ക്കുക. 9496331905, 94979 47125 ( പോലിസ് ) പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം

നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ്…

Read More

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി കെ എസ് ആർ റ്റി സി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25…

Read More

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിൽപെട്ടു

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിൽപെട്ടു. വർക്കല പാപനാശം ബീ ച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാ റാണ് അപകടത്തിൽപെട്ടത്. ഹെലിപ്പാഡ് പ്ര കൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂ ടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാ ണ് സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യു വാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേ ന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലി പാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്…

Read More

വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളിൽ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍

വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളിൽ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍. നിരവധി ക്രിമിനല കേസുകളിലെ പ്രതിയായ കിളിമാനൂര്‍ ഇരപ്പില്‍ അബീന ഹൗസില്‍ ഷൈന എന്നു വിളിക്കുന്ന ഷഹിന്‍ഷായെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ വര്‍ക്കല സി.പി.ഒ നിജിമോന്റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഷെഹന്‍ഷായെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഹെലിപാഡില നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസിന് നേരെയായിരുന്നു പ്രതിയുടെ പരാക്രമണം. പോലീസ് എത്തിയപ്പോള്‍ മൂന്നു…

Read More

പോലീസ് അടുത്ത് നിൽക്കുന്നത് അറിയാതെ നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗം പ്രതി പോലീസ് കസ്റ്റഡിയിൽ

നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗിച്ചയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചടയമംഗലം പൊലീസ്. കുരിയോട് അൽ അമീൻ മൻസിലിൽ , അൽ അമീൻ ആണ് പോലീസ് പിടിയിൽ ആയത്.കൂടുതൽ പരിശോധനയിൽ 5 ഗ്രാം MDMA യും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി. നിലമേലിൽ നിന്നും തന്നെയാണ് MDMA വാങ്ങിയത് എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. നിലമേലിലും പരിസരത്തും വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ;

ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്. ഈ മാസം 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തില്‍ പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ…

Read More

മകന്റെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കല്ലറ കുറിഞ്ചിലക്കാട് മുത്തിപ്പാറ വീട്ടിൽ പുഷ്പരാജൻ 62 ആണ് മരിച്ചത്.ഇദ്ദേഹത്തിൻറെ മകൻറെ വിവാഹം നാളെ പാലോട് വച്ച് നടക്കാൻ ഇരിക്കുകയായിരുന്നു. തലേ ദിവസത്തെ വിവാഹ സൽക്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കയാണ് പുഷ്പരാജൻ   വീട്ടിൽ കുഴഞ്ഞ് വീണത്..ഉടൻതന്നെ കല്ലറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ സുധ.മക്കൾ സന്ധ്യ , സതീഷ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി

മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാർ ആറ് മാസം തന്നെ തടവിൽ പാർപ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. പിന്നാമ്പുറ കഥകൾ പുറത്ത് പറഞ്ഞാൽ അവർ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രുയുന്നു. റിപ്പോർട്ടർ ടി.വിയോടായിരുന്നു പരാതിക്കാരിയുടെ തുറന്നു പറച്ചിൽ. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു.‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം…

Read More