അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിനിയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അഞ്ചൽ കുറവുന്തേരി അരുണോദയത്തിൽ ബിജു രജിത ദമ്പതികളുടെ മകൾ 17 വയസ്സുള്ള അഞ്ജനയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിടിനുള്ളിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി അഞ്ജനയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അഞ്ജന കരുകോൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു

Read More

പാങ്ങോട് കിഴുനില സ്വദേശി നിരോധിത ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിൽ

പാങ്ങോട് കിഴുനില സ്വദേശി നിരോധിത ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിൽ. സിദീഖിന്റെ സഹോദരന്റെ ഭാര്യ മാതാവ് ഉൾപ്പെടെ 4 പേരെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കച്ചവടം ചെയുകയും, കേരളത്തിലേക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തി ബിസിനസ്സ് ചെയ്യുന്ന ആളാണ് കിഴുനില സ്വദേശി സിദ്ധീഖ്. പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ സ്കൂൾ, കോളേജ് കുട്ടികളെ ലക്ഷ്യമാക്കി കൊണ്ട് വന്ന ലക്ഷങ്ങളുടെ വില വരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടി കൂടിയത്.തമിഴ്നാട് പോലീസ് ആണ് അറസ്റ്റ്…

Read More

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കിഴക്കുംഭാഗം എ പി ആർ എം സ്കൂളിൽ ഇന്ന് 9 മണിമുതൽ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ പി ആർ എം സ്കൂളിൽ വച്ചു നടത്തുകയാണ് .ക്യാൻസർ പരിശോധന,യൂറോളജി,ഗൈനക്കോളജി ഓർത്തോ വിഭാഗം, ഇ.എൻ.ടി ജനറൽ മെഡിസിൻ ,ജനറൽസർജറി,ത്വക്ക് രോഗം ,ദന്തൽ പരിശോധന എന്നിവയാണ് സൗജന്യ പരിശോധന നടത്തുന്നത്. മുൻകൂർ രജിസ്ട്രേഷൻ ചെയ്തവർ ആയിരിക്കണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ

Read More

മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു, 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കലില്‍ തലയില്‍ ചക്ക വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിയുടെ നില ഗുരുതരം

കൊല്ലം സ്വദേശിനിയായ ഏഴു വയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കഴിഞ്ഞ മാസം എട്ടിനാണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചത്. കുട്ടിയുടെ വലതുകയ്ക്കാണ് കടിയേറ്റത്. തെരുവുനായയുടെ കടിയേറ്റ കുട്ടിയെ അന്നു തന്നെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.അന്നു തന്നെ കുട്ടിക്ക് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തു. മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ഉണ്ടായതും പേവിഷ ബാധ സ്ഥിരീകരിക്കുന്നതും. വാക്‌സിന്‍ എടുത്തിട്ടും രോഗം വന്നത് എന്തു കൊണ്ടാണെന്ന ആശങ്ക…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്;ഒരാൾ മരണപ്പെട്ടു.

പുനലൂർ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപം വാഹനാപകടം.ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ മനോജ്, സുധീഷ് എന്നീ രണ്ട് പേർക്ക്  പരിക്ക്.ഈ അപകടത്തിൽ  41 വയസുള്ള  അമ്പലം വാർഡിൽ ആശാ വിലാസം മുരളീധരൻ പിള്ളയുടെ മകൻ മനോജ്‌ മരണപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം  കടക്കൽ ആശുപത്രിയിൽ

Read More

മഴയിൽ ചിതറയിലെ വിവിധ മേഖലകളിൽ നാശനഷ്ടം

ചിതറ മേഖലയിൽ ഇന്ന് പെയ്ത മഴയിലും ഇടിമിന്നലിലും വൻ നാശനഷ്ടം. ചിതറ മൂന്നുമുക്ക് സ്വദേശിയുടെ വീട്ടിൽ ഇടി ചാഞ്ഞു ഗൃഹോപകരണങ്ങൾ നശിച്ചു. വീടിന്റെ ഭിത്തിയിൽ വിള്ളലുകൾ സംഭവിച്ചു വിവിധ സാധനങ്ങൾ തെറിച്ചു പോയി. ചിതറയുടെ വിവിധ മേഖലകളിൽ ഇടിമിന്നൽ ചഞ്ഞിരുന്നു.ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ പറയുന്നത്.

Read More

കോഴിക്കോട് മെഡിക്കോളജിൽ പുക ഉയരുന്നു

കോഴിക്കോട് മെഡിക്കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയരുന്നു. രോഗികളെ മാറിയിട്ടുണ്ട്. ശബ്ദത്തോട് കൂടിയായിരുന്നു പുക എന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു. ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി വരുകയാണ്.

Read More

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ അബ്ബാസിയയിലെ സ്വാദ് റസ്റ്റോറന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സിംഗ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജും ഭാര്യ ബിൻസിയുമാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞു. സൂരജ് ജാബർ ഹോസ്പിറ്റലിലും ബിൻസി ഡിഫെൻസ് ആശുപത്രിയിലുമാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലാൻഡിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ ഇതിനോടകം നാട്ടിലേക്ക് അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Read More

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സ‌ത്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.

Read More