പത്ത്‌വർഷമായി ഇവർ സമര രംഗത്താണ് , 2010 – 2011 കാലത്ത് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് കയറേണ്ടവർ ഇന്നും സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുന്നത് കാണാത്ത സർക്കാർ തികച്ചും ക്രൂരമാണ് .
ജീവിതം രാജ്യത്തിനായി മാറ്റി വച്ചവർ , ഓടിയും ചാടിയുമെല്ലാം നേടുന്ന നേട്ടങ്ങൾ ആഘോഷമായും അഭിമാനമായും കാണുമ്പോൾ അവർക്ക് അവകാശമുള്ള ജോലി നൽകേണ്ട ഉത്തരവാദിത്വം സർക്കാറിന് ഉണ്ട്.
രാജ്യത്തിന് അഭിമാനമായവർ സർക്കാറിന്റെ വിശ്വാസ വഞ്ചനയിൽ സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുകയാണ്.
സമരത്തിൽ മുന്നോട്ടു പോയവരോട് കഴിഞ്ഞ വർഷം ബഹുമാനപ്പെട്ട കായിക മന്ത്രി ഒരു ഉറപ്പ് നൽകിയിരുന്നു 41 ദിവസത്തിനുള്ളിൽ അർഹരായ പ്രതിഭകൾക്ക് ജോലി . എന്നാൽ പാർട്ടി പിൻബലത്തിൽ കുറച്ചു പേർക്ക് ജോലി നൽകി ബാക്കി ഉള്ളവരെ ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടത് .
പിൻവാതിൽ നിയമനം യഥേഷ്ടം നടക്കുമ്പോൾ ആണ് അവകാശമുള്ള ജോലി നൽകാതെ രാജ്യത്തെ അഭിമാനങ്ങളെ തെരുവിൽ നിരത്തി ഇരുത്തുന്നത്.


