കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട.ആഡംബരക്കാറില്‍ എം ഡി എം എ കടത്തുകയായിരുന്ന യുവതിയെ ഇന്നലെ രാത്രി പോലീസ് പിടികൂടി.
പെരിനാട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.
അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്‌ക്കു താമസിക്കുന്ന അനില രവീന്ദ്രൻ എംഡിഎംഎ കേസില്‍ മുൻപും പ്രതിയാണ്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകരപ്പാലത്തിനു സമീപം കാർ കാണപ്പെട്ടപ്പോള്‍ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആല്‍ത്തറമൂട് ശക്തികുളങ്ങര സ്റ്റേഷൻ പരിധിയില്‍ വച്ച് പൊലീസ് ഈ വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് ആദ്യത്തെ എംഡിഎംഎ കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട

Subscribe
Login
0 Comments
Oldest