അഞ്ചൽ വയലാ സ്വദേശി 32 വയസ്സുള്ള ശ്യാംകുമാറാണ് പോലീസിന്റെ പിടിയിലായത്.
2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാവുകയും ശ്യാംകുമാർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച പലതവണ പീഡിപ്പിച്ചു .
അതിനു ശേഷം ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ശ്യാംകുമാർ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.
തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയും
പുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. യുവതിയുടെ പക്കൽ നിന്നും വാങ്ങിയ 6ലക്ഷത്തോളം രൂപ നൽകണമെന്നതായിരുന്നു ഒത്ത്തുതീർപ്പ്. എന്നാൽ ശ്യംകുമാർ പണംനൽകാതായതോടെ യുവതി പരാതിയുമായി അഞ്ചൽ പോലീസിനെ സമീപിച്ചു.
പീഡനത്തിനിരയായത് ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയായതുകൊണ്ട് കേസിന്റെ അന്വേഷണം പുനലൂർ DYSP ക്ക് ആയിരുന്നു.
പുനലൂർ DYSP സ്റ്റുവേർട്ട് കീലർ, അഞ്ചൽ SHO സാബു എന്നിവരുടെ നേതൃത്വതിലുള്ള പോലീസ് സംഘം ശ്യാംകുമാറിനെ കോട്ടുക്കൽ വയലയിൽ നിന്നും അറസ്റ്റ് ചെയ്തു
പീഡനം, പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ശ്യാംകുമാറിനെതിരെ അഞ്ചൽ പോലീസ് കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.