പോളച്ചിറ സ്വദേശി 80 വയസ്സുള്ള സുമതിയെയാണ് ഇന്ന് വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ തീപിടിച്ചു മരിച്ച നിലയിൽ കാണപ്പെട്ടത്.
റിട്ടയേഡ് ടീച്ചർ ആയിരുന്നു.
ഇന്ന് ഉച്ചയോടെ സുമതിയുടെ വീട്ടുവളപ്പിൽ കരിയിലകൾ തീ ഇട്ടിരുന്നതായി നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
കരിയിലകൾ തീ ഇടുന്നതിനിടയിൽ
ദേഹത്ത് തീ പടർന്നതാണ് മരണകാരണമായതെന്നാണ്
പ്രാഥമിക വിവരം.
കിളിമാനൂർ പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

