മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനീയറിങ് കോളേജ് രണ്ടാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയില്‍ അകപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെ പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പിന്നീട് മൃതദേഹം തിരുവനന്തപുരം മോർച്ചറിയിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു. ദേവ മാധവ് സഹോദരനാണ്.
കഴിഞ്ഞ ദിവസം വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചിരുന്നു. കുന്നത്തുക്കാല്‍ സ്വദേശികളായ വിജയന്റെയും കലയുടെയും മകനായ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അഭിനവ് കുളത്തില്‍ കുളിക്കാൻ പോയത്. കുളത്തിന്റെ പടിയില്‍ നിന്ന് അഭിനവ് കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കാരക്കോണം പി പി എം എച്ച് എസിലെ പത്താം ക്ലാസിലെ പരീക്ഷ എഴുതി ഫലം വരാൻ കാത്തിരിക്കുകയായിരുന്നു അഭിനവ്.