കല്ലമ്പലത്ത് കെ.എസ് .ആർ.ടി. സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ യാത്രക്കാരുടെ സഹകരണത്തോടെ ഡ്രൈവറും കണ്ടക്ടറും അതെ ബസിൽ തന്നെ അശൂപത്രിയിലെത്തിച്ചു.
കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ എ ടി സി 21-ാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഇത്തിക്കര ബിന്ദു ഭവനിൽ അശ്വിനി (24) യ്ക്കാണ് പാരിപ്പള്ളി കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ബസ് കടുവയിൽ കെ.ടി.സി.ടി അശൂപത്രിയിലേക്ക് പായുകയായിരുന്നു. അവിടത്തെ പരിശോധനയിൽ ബി.പി കുറഞ്ഞതാണ് കാരണമെന്ന് കണ്ടെത്തി പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു . ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലാണ് വേഗത്തിൽ ചികിത്സ ലഭ്യമാക്കാനായത്. ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ അഭിനന്ദിച്ചു.
കെ.എസ്.ആർ.ടി.സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ജീവനക്കാർ ആശൂപത്രിയിലെത്തിച്ചു
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


