പാങ്ങോട് കിഴുനില സ്വദേശി നിരോധിത ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിൽ.
സിദീഖിന്റെ സഹോദരന്റെ ഭാര്യ മാതാവ് ഉൾപ്പെടെ 4 പേരെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കച്ചവടം ചെയുകയും, കേരളത്തിലേക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തി ബിസിനസ്സ് ചെയ്യുന്ന ആളാണ് കിഴുനില സ്വദേശി സിദ്ധീഖ്.
പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ സ്കൂൾ, കോളേജ് കുട്ടികളെ ലക്ഷ്യമാക്കി കൊണ്ട് വന്ന ലക്ഷങ്ങളുടെ വില വരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടി കൂടിയത്.തമിഴ്നാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പൊൾ റിമാൻഡിൽ ആണ്.