മടത്തറ കൊല്ലായിൽ, ചല്ലിമുക്ക്,കാലായിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും,വിൽപ്പനയും വർദ്ധിച്ചുവരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് , കാലായിൽ തോട്ടിൻങ്കര വീട്ടിൽ സുരേന്ദ്രൻ മകൻ അക്ഷയ് , കാലായിൽ തടത്തരികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു എന്നിവരുടെ പേരിൽ കേസ് എടുത്തു ഒന്നാം പ്രതിയായ അക്ഷയ് എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഉമേഷിനെ ആക്രമിച്ചു കണ്ണിന് പരിക്ക് ഏല്പിച്ചു ഓടി രക്ഷപെടുകയായിരുന്നു.
ഇയാളുടെ പേരിൽ മുൻപും കഞ്ചാവ് കേസുകൾ ചടയമംഗലം എക്‌സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മടത്തറയിലും സമീപപ്രദേശങ്ങളിലും യുവാക്കൾക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്ന ആളാണ് അക്ഷയ് ഇയാൾ കച്ചവടം ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണും എക്‌സൈസ് സംഘം പിടിച്ചെടുത്തു.ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ അരംഭിച്ചിട്ടുണ്ട് സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ മടത്തറ, കൊല്ലായിൽ ഭാഗങ്ങളിൽ നിന്നും 5 പേർക്കെതിരെയാണ് ചടയമംഗലം എക്‌സൈസ് സംഘം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കേസുകൾ എടുത്തത്.
പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ മാരായ ബിനേഷ്, സനിൽ കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ,ജയേഷ്,മാസ്റ്റർ ചന്തു,സാബു ശ്രീജ എന്നിവർ പങ്കെടുത്തു.