ദുബൈയിൽ വച്ചുണ്ടായ റോഡപകടത്തിൽ. വിദ്യാർത്ഥിനി നയോമി മരണ പെട്ടു. അടൂർ മണക്കാല സ്വദേശിയും, എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനുമായ ജോബിൻ ബാബുവിന്റെയും സോബിൻ ജോബിന്റെയും മകൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ, കെ ജി വൺ വിദ്യാർഥിനിയായ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്ന് മരണപ്പെട്ടു.ഇവർ കുടുംബമായി നാട്ടിൽ പോയി മടങ്ങി വന്ന് ദുബായ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ റാഷിദിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.
* ചുവട് ന്യൂസ് *