തുടയന്നൂർ: വട്ടപ്പാട് ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല & വായനശാല ഗ്രന്ഥശാല അംഗങ്ങളുടെ കുടുബസംഗമം സംഘടിപ്പിച്ചു. ഗ്രന്ഥശാല അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികൾ, യുവതികൾ, വനിതകൾ, വയോജനങ്ങൾ ഈ പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കേരളോത്സവ വിജയികളായവരെയും പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരെയും അനുമോദിച്ചു .
ഗ്രന്ഥശാല സെക്രട്ടറി ആർ.രമേശ് വട്ടപ്പാട് സ്വാഗതം പറഞ്ഞു , പ്രസിഡന്റ് കൃഷ്ണവിശാഖ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ ജെ സി അനിൽ ഗ്രന്ഥശാല അംഗങ്ങളുടെ കുടുബസംഗമം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ ഗ്രാമീണ സർവകലാശാലകൾ ആണ് എന്ന് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ അഭിപ്രായപെട്ടു
വാർഡ് മെമ്പർ റാഫി, ഗ്രന്ഥശാല പ്രവർത്തകരായ ജയപ്രകാശ്, സാബു, രജീഷ്, ബിനു, അനിത, ദീപ, ബീന എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസത്തിൽ ഒരു ദിവസം പൊതുജനങ്ങളുടെ സഹായത്തോടെ പൊതിച്ചോറ് കളക്ട് ചെയ്ത് വിതരണം ചെയ്യുന്നതിന് ഗ്രന്ഥശാല തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ മാസം മുതൽ ഈ സന്നദ്ധ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് പൊതു ജനങ്ങളോട് ഗ്രന്ഥശാലയുടെ സെക്രട്ടറി അഭ്യർത്ഥിച്ചു.

