കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്.
നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു.
INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ ഇടിച്ചു തെറിപ്പിച്ചു ശരീരത്തിലൂടെ കയറി ഇറങ്ങിയ മുന്നോട്ട് നീങ്ങിയ കാർ നാസറിൻ്റെ ആട്ടോയിൽ ഇടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന അൻസറിൻ്റെ കാറിൽ ഇടിച്ചു പാഞ്ഞ് കല്ലറ സ്വദേശി യദുവിൻ്റെ ബൈക്കിൽ ഇടിച്ചു മുന്നാട്ട് കുതിച്ച കാർ ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന മനാഫിൻ്റെ ബൈക്ക് ഇടിച്ച് തകർക്കുകയായിരുന്നു.
ഉടൻ ഫൈസലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ യൂണിറ്റിൽ പ്രവേശിപ്പിച്ചു.
പാങ്ങോട് പോലീസ് മേൽ നടപികൾ സ്വീകരിച്ചു