ചിതറയിൽ 17 വയസ്സുകാരിയെ പ്രണയം നടിച്ച് അശ്ലീല ഫോട്ടോകൾ കൈവശമാക്കുകയും അശ്ലീല ഫോട്ടോകൾ കാട്ടി ഭീഷണിപെടുത്തുകയും, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പീഡിപ്പിച്ചു വന്ന യുവാവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പുതുശ്ശേരി സ്വദേശി ഹാരിഷ് 26 ആണ് പിടിയിലായത്.
ബന്ധുവിന്റെ വീട്ടിലെത്തിയ ഹാരിഷ് പെൺകുട്ടിയുമായി പരിചയപ്പെടുകയും പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലക്കി പെൺകുട്ടിയെ പ്രണയം നടിച്ചു സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ കൈക്കലാക്കുകയും തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കു മുന്നേ പീഡനത്തെ പെൺകുട്ടി എതിർത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ ഭീഷണിപെടുത്തി.
തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം ധരിപ്പിക്കുകയും ചിതറ പോലീസിൽ പെൺകുട്ടി പരാതിനൽകുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ പോലീസ് യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
പുതുശ്ശേരിയിൽ നിന്നും യുവാവ് പിടിയിലാകുകയായിരുന്നു.
അറസ്റ്റ് രേഖപെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.