കൊട്ടാരക്കര ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി . പുനലൂർ സ്വദേശികൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്.
പോലീസിന്റെ സ്‌പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പത്തനാപുരം പോലീസിൽ കൈ മാറുകയായിരുന്നു.

