ചിതറയിൽ പട്ടിക ജാതിയിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു . മണലുവട്ടം പറുങ്കിമാവിളവീട്ടിൽ മുഹമ്മദ് ഷിഹാസ് (21) ആണ് പിടിയിലായത്.
രണ്ടായിരത്തി ഇരുപത്തിനാല് ഏപ്രിൽ പിതാവിനോടെപ്പം മത്സ്യ കച്ചവടത്തിന് പോകുമ്പോഴാണ് ഇയ്യാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
തുടർന്ന് കുട്ടിയുടെ മാതാവിന്റെ ഫോൺ നമ്പർ കൈക്കലാക്കുകയും ഷിഹാസ് കുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പ്രണയം നടിച്ച് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയും ചെയ്തു .
കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം പീഡിപ്പിച്ച് വരുകയായിരുന്നു ഷിഹാസിന്റെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഇയ്യാളുടെ വീട്ടിലും കുട്ടിയെ കൊണ്ട് വന്ന് പീഡനത്തിന് ഇടയാക്കിയിരുന്നു.
പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാം എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയ്യാൾ പീഡനം നടത്തിയത്.
കഴിഞ്ഞ ദിവസം ഇയ്യാൾ മറ്റൊരു കുട്ടിയും മായി പ്രണയത്തിലാണന്ന് മനസിലാക്കിയ അതിജീവത
ഇയ്യാളോട് തന്നെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ചു.
എന്നാൽ ഇയ്യാൾ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുകയും തുടർന്ന്
ഇയ്യാളുടെ പുതിയ കാമുകിയെ കുറിച്ച് പറഞ്ഞ് ഇരുവരും തമ്മിൽ തെറ്റുകയും
കുട്ടി കുഴഞ്ഞ് വീഴുകയും ചെയ്തു.
തുടർന്ന് ബന്ധുകൾ കുട്ടിയെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചു.
പരിശോധനക്കിടയിൽ കുട്ടി ഡോക്ടറോട് പീഡന വിവരം പറയുകയായിരുന്നു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്.
പട്ടിക ജാതി പീഡന നിരോധന നിയമം.
തട്ടി കൊണ്ട് പോകൽ തുടങ്ങി പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.