ചിതറ മാങ്കോട് സ്വദേശി കഞ്ചാവുമായി അഞ്ചൽ പോലീസിന്റെ പിടിയിൽ

ചിതറ മാങ്കോട് സ്വദേശി 2 അര കിലോ കഞ്ചാവുമായി അഞ്ചൽ പോലീസിന്റെ പിടിയിൽ. ചിതറ മാങ്കോട് സ്വദേശി 45 വയസുള്ള ഷാജഹാൻ ആണ് പിടിയിൽ ആയത്. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രിജീഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഇരുചക്ര വാഹനം പരിശോധിക്കുകയും തുടർന്ന് പിറകിൽ ഇരുന്ന ചിതറ മാങ്കോട് സ്വദേശി ഷാജഹാന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കണ്ടെത്തുകയും ചെയ്യുന്നത്. ഇരുചക്ര വാഹന ഓടിച്ചിരുന്ന വ്യക്തി വാഹനവുമായി കടന്നു…

Read More

കൊല്ലായിൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

മടത്തറ കൊല്ലായിൽ പള്ളിക്കൽചുവട്ടിൽ ജവഹർ – ഷീബ ദമ്പതികളുടെ മകൻ അസ്കർ (29) ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സഹോദരങ്ങൾ – ആഷിക്, അലീന

Read More

മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും

മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം നിർവഹിക്കും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത്…

Read More

ചിതറ കാഞ്ഞിരത്തുമൂട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ല എന്ന് പരാതി

ചിതറ കഞ്ഞിരത്തിന്മൂട് സ്വദേശി പ്രകാശൻ്റെ മകൻ പ്രശാന്ത് (18) നെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാനില്ല. അടൂർ കൊടുമൺ ഐടി ഐ യില് പഠിക്കുകയാണ് പ്രശാന്ത് . കഴിഞ്ഞ ദിവസം രാവിലേ നിലമേലിൽ നിന്നും ബസ് കയറി പഠിക്കാൻ പോകുകയായിരുന്നു. ഇതുവരെ വീട്ടിലെത്തിയിട്ടില്ല രാവിലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കണ്ടുകിട്ടുന്നവർ ചിതറ പോലീസ് സ്റ്റേഷനിലോതാഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.+91 85905 00349 പ്രകാശ് +91 94979 60609 chithara SHO

Read More

വനിതകൾക്കായി തൊഴിൽ പരിശീലനം അരിപ്പയിൽ സംഘടിപ്പിച്ചു

ESDP, MSME, ഗ്രാമസേവാഭവൻ തിരുവനന്തപുരം തുടങ്ങിയവരുടെ സഹകരണത്തോടെ വനിതകൾക്കായി CSDC അരിപ്പ യിൽ നടത്തുന്ന കൊല്ലം ജില്ലാതല തൊഴിൽ പരിശീലന പരിപാടിയിൽ. കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേഴ്സൻ ജെ നജീബത്ത് സന്ദർശനം നടത്തി.. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം. അധ്യക്ഷനായ ചടങ്ങിൽ CSDC ജില്ലാ കോഡിനേറ്റർ എൻ. സജീല സ്വാഗതം പറയുകയും കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേർഷൻ ജെ. നജീബത്ത് ഉത്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

Read More

ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം രണ്ട് മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ശബരിമലയിൽ പോയി മടങ്ങവേയാണ് അപകടം. എം.സി. റോഡിൽ ചടയമം​ഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്….

Read More

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ . ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ ലിജിയുടെ മകൾ അനഘ പി എൽ ആണ് തൂങ്ങി മരിച്ചത്. ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ . ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 1

Read More

അഞ്ചലിൽ  17ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും മാതാവിനെയും കൊന്ന പ്രതികളെ 18വർഷങ്ങൾക്കു ശേഷം  പിടികൂടി

അഞ്ചൽ ഏറത്ത്‌ 17ദിവസം മാത്രം പ്രായമുള്ള രണ്ട് മക്കളുടെയും മാതാവിന്റെയും ജീവനെടുത്ത രണ്ട് പട്ടാളക്കാരെ 18വർഷങ്ങൾക്കു ശേഷം CBI പിടികൂടി. അഞ്ചൽ സ്വദേശിദിവിൽ കുമാർ കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് പിടികൂടിയതായി വിവരം. 2006 മുതൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ സിബിഐയുടെ ചെന്നെ യൂണിറ്റിന്റെ പിടിയിലായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രസവിച്ച് ദിവസങ്ങൾ മാത്രം കഴിഞ്ഞിരിക്കവേ അമ്മയെയും രണ്ടു കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്….

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും; അനന്തപുരിക്ക് ഇനി ആഘോഷനാളുകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ പത്തുമണിക്ക് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടു വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്തശിൽപത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങിൽ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കാനെത്തുന്നത്. ഹയർ…

Read More

ഇനി ഞാൻ ഒഴുകട്ടെ ; ചിതറ പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കും

ഹരിത കേരള മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു . മതിര വാർഡിലെ തോട്ടുമുക്കിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ആശംസകൾ അർപ്പിച്ചു. NREGS AE അജാസ് മുഹമ്മദ് പൊതുപ്രവർത്തകർ ഉൾപ്പെടെ പരിപാടിയിൽ ആശംസകൾ…

Read More
error: Content is protected !!