Headlines

ചിതറ എസ് എൻ എച്ച് എസ് എസ് ലെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം

ചിതറ എസ് എൻ എച്ച് എസ് എസ് ലെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം ( വരവേൽപ്പ് 2025) നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ സുഗന്ധം 2025,മെറിറ്റ് ഡേ എന്നീ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ പി എൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീമതി ദീപ എ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ പച്ചയിൽ…

Read More

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക്  പരിക്ക്

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ടോറസിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. പാലോണം സ്വദേശി 19 വയസ്സുള്ള സുബിൻ, ചായിക്കോട് സ്വദേശി ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. സുബിന്റെ കാലിൽ ലോറി കയറി ഇറങ്ങി.സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ചന്തു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കടയ്ക്കൽ പാങ്ങലുകാട് അമ്പാടിമുക്കിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ മറികടക്കുന്നതിടയിലാണ് അപകടം.

Read More

കഞ്ചാവുമായി മടത്തറ സ്വദേശികളായ യുവാക്കൾ പിടിയിൽ

2 കിലോ കഞ്ചാവുമായി മടത്തറ സ്വദേശികളായ രണ്ടു യുവാക്കൾ കോയമ്പത്തൂരിൽ പിടിയിലായി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മയക്കുമരുന്നും മറ്റു നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നത് തടയുന്നതിനായി റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ട്രെയിൻ നമ്പർ 22644 പാറ്റ്ന ഇ ആർ എക്സ്പ്രസിൽ നിന്ന് 2കിലോ കഞ്ചാവുമായി മടത്തറ കാരറ തടത്തിൽ വീട്ടിൽ ,കണ്ണനെന്നു വിളിക്കുന്ന അബീഷ് (32) തുമ്പമൺതൊടി അശ്വതി ഭവനിൽ  അശ്വിൻ(22) എന്നിവരെ NDPS 42 ആം വകുപ്പ് അനുസരിച്ച്…

Read More

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യെഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്നപരാതിയുമായി തൊഴിലാളികൾ. ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ്‌ ആണ് മരണപെട്ടത്. എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി…

Read More

MDMA യുമായി ചടയമംഗലം സ്വദേശിനിയും യുവാവും പിടിയിൽ

തിരുവനന്തപുരം തുമ്പയിൽ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡി എം എയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്‌ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Read More

കടയ്ക്കൽ  ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ആദരം

ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,+2, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ ആദരിച്ചു വൈകുന്നേരം നാലുമണിക്ക് നടന്ന പൊതുസമ്മേളനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സലീൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. നൂറുൽഹുദാ പ്രതിനിധി നൗഷാദ് വട്ടപ്പച്ച സ്വാഗതo ആശംസിച്ച ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരി കൃഷ്ണൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്…

Read More

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരണം 242 ആയി

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. ഉച്ചക്ക് 1.38…

Read More

എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; ദുരന്തം ടേക്ക് ഓഫിനിടെ

ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലിൽ ഇടിഞ്ഞായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടo. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

Read More

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു. INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ…

Read More
error: Content is protected !!