ചിതറ പഞ്ചായത്തിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു

ചിതറ വില്ലേജിൽ വാർഡ് നമ്പർ 5 -ൽ ഡിജിറ്റൽ BL 9 ൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനം ആരംഭിച്ചു ബഹു: അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത് പി അരളീവനം, അവർകൾ തുടക്കം കുറിച്ചു. കാരറ വാർഡ് മെമ്പർ കവിത സിപിഐ എം LCS ഷിജി സർവ്വേയർ മാർ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.

Read More

ചോഴിയക്കോട് ആറ്റിൽ ഭരതന്നൂർ സ്വദേശി  മുങ്ങി മരിച്ചു

കുളത്തുപ്പുഴ:: ചോഴിയക്കോട് മിൽപ്പാലം കല്ലടയാറ്റിലെ കയത്തിൽ വീണ് യുവാവ് മരണപ്പെട്ടു.  ഭരതന്നൂർ സ്വാദേശി നെല്ലികുന്നിൽ വീട്ടിൽ ഫൈസൽ( 31)ആണ് മരണപ്പെട്ടത്.   ഫൈസൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ കയത്തിൽ അകപ്പെടുകയായിരുന്നു.ഇവരുടെ നിലവിളിക്കേട്ട് സമീപവാസികളായ യുവാക്കൾ ചേർന്ന് ഏറെ നേരത്തെ തിരച്ചിനോടുവിൽ യുവാവിനെ കയത്തിൽനിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാവിനെ കരയ്ക്ക് എത്തിച്ചപ്പോ ജീവന്റെ ചെറിയ അനക്കം കണ്ടതിനെ തുടർന്ന് കുളത്തുപ്പുഴ SHO അനീഷിന്റെ നേതൃത്വത്തിൽ പോലീസും, കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു യുവാവിനെ കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡോക്ടർ മാരുടെ…

Read More

മടത്തറ കൊച്ചരിപ്പ വന സംരക്ഷണസമിതി അരിപ്പ വനത്തിനുള്ളിൽ വനമഹോത്സവത്തിന് വിത്തൂട്ടൽ നടത്തി

ഇടപ്പണ ഗവൺമെന്റ് ട്രൈബൽ എൽപിഎസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചരിപ്പ വനസംരക്ഷണ സമിതി വനമഹോത്സവത്തിന്റെ ഭാഗമായി വനത്തിനുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി. അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത് പി അരളീവനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി എസ് എസ് പ്രസിഡന്റ് എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഎസ് സെക്രട്ടറി ജയരാജ് സ്വാഗതം പറയുകയും ചിതറ കൃഷിഓഫീസർ ജോയ് വിഷയാവദരണം നടത്തി കൃഷി അസിസ്റ്റന്റ് റിനു അധ്യാപികമാരായ അശ്വതി, രാരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കാടിനുള്ളിൽ നിന്നും ഫലങ്ങളും…

Read More

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കേരള സർവകലാശാലയിൽ നടത്തിയ സമരത്തിൽ 26 പേര് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്‌സിക്യൂട്ടീവ്…

Read More

കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ഡോ.വി.മിഥുൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബുഹാരി, സി.പി.എം കടയ്ക്കൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.സുബ്ബലാൽ, കോൺഗ്രസ്സ് ഡി.സി.സി.അംഗം എ.താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എം.മാധുരി, വാർഡ് മെമ്പർ പ്രീജ…

Read More

മടത്തറ വളവുപച്ചയിൽ കുട്ടിയെ ആക്രമിച്ച പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു; നാട്ടുകാർ ജാഗ്രത പാലിക്കുക

മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാ ആശുപത്രിയിൽ ICU വിൽ ചികിത്സയിലാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം 1

Read More

മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക്.

മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ ആണ് പട്ടി ആക്രമിച്ചത്. പട്ടിക്കു പേ ശല്യം ഉള്ളതായി സംശയിക്കുന്നു. പിന്നീട് നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. രാവിലെ മുതൽ നിരവധി പേരെ കടിക്കുവാൻ ഒട്ടിച്ചിട്ടാണ് കുട്ടിയുടെ നേർക്കു തിരിഞ്ഞത്. കുട്ടിയുടെ വിളിക്കേട്ട് മാതാവ്…

Read More

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം

Read More

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു. കിഴക്കുംഭാഗം അമ്പലംമുക്ക് ഗോപിക നിവാസിൽ സിഎസ് ഗോപകുമാറാണ് മരിച്ചത്. പതിനൊന്നരമണിയോടെ പരുത്തിവിളക്ക് സമീപം വച്ചാണ് അപകടം നടന്നത് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുപ്ലമ്പിംഗ് തൊഴിലാളിയാണ് മരിച്ച ഗോപകുമാർ

Read More

മലയോരഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ വാഹനാപകടം

മലയോര ഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന തമിഴ് സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കഴിഞ്ഞ ദിവസം രാത്രിയിൽഓന്തുപച്ച ജംഗ്ഷനിൽ സമീപം വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടു ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ലോമാസ്റ്റ് ലൈറ്റും, ഇലക്ട്രിക് പോസ്റ്റും, തൊട്ടടുത്ത പുലരി ക്ലബ്‌ ഓഫീസിന്റെ ഒരു ഭാഗവും തകർത്താണ് കാർ നിന്നത്. കാറിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകാർ അപകടത്തിൽ പ്പെട്ട സ്ഥലത്തിനു…

Read More
error: Content is protected !!