സിനിമാ നടൻ കലാഭവൻ നവാസ് അന്തരിച്ചു

സിനിമാ നടൻ കലാഭവൻ നവാസ്അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടൽ മുറിയിൽ എത്തിയ അദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂർത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാൻ എത്തിയതായിരുന്നു. ചെക്ക് ഔട്ട്നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലച്ചിത്ര നടൻ അബൂബക്കറിൻ്റെ മകനാണ്. നടി രഹനയാണ് ഭാര്യ

Read More

വീണ്ടും  കൊടും വഞ്ചന ;  വീട്ടിൽ വിളിച്ച് വരുത്തി വിഷം നൽകി കൊന്നു

കോതമംഗലം ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകൾ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത് മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച്‌ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്….

Read More

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു… ഇന്നലെ വൈകുന്നേരം ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി പ്രദേശത്ത് ആക്രമാസക്തമായ തെരുവ് നായ ചുമട്ടു തൊഴിലാളിയെ അടക്കം എട്ടോളം പേരെ കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഇന്ന് DYFI -CPM –CITU പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പ്രതിഷേധിച്ചു…. പരിക്കേറ്റവർക്ക്‌ ചികിത്സാ സഹായമുൾപ്പടെ, തുടർ നടപടികളാവശ്യപ്പെട്ടു നടത്തിയ ചർച്ചയിൽ DYFI -CPM -CITU നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി പരിക്കേറ്റവർക്ക് ഉടൻ സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും തുടർ…

Read More

കുമ്മിൾ തുളസിമുക്കിലൂടെ ടോറസ് ലോറിയുടെ അമിത വേഗത ; ഒഴിവായത് വൻ അപകടം

കുമ്മിൾ തുളസിമുക്കിൽ ടോറസും കാറും അപകടത്തിൽ പെട്ടു അപകടത്തിൽ ഒരു വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ തകർന്നു. ഒതുക്കി ഇട്ടിരുന്ന കാറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കുകളില്ല, അമിത വേഗതയിൽ ഇറക്കം ഇറങ്ങിയ ടോറസ് മറ്റൊരു വാഹനം കണ്ട് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും വാഹനം നിൽക്കാതെ കാറുമായി ഇടിക്കുകയായിരുന്നു. ഈ ഭാഗങ്ങളിൽ ലോഡ് കൊണ്ട് അമിത വേഗതയിൽ ആണ് വാഹനങ്ങൾ പോകുന്നത് എന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും വൻ അപകടങ്ങളാണ് ഒഴിവായി പോകുന്നത് അധികൃതർ…

Read More
error: Content is protected !!