
ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു
ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യെഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്നപരാതിയുമായി തൊഴിലാളികൾ. ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ് ആണ് മരണപെട്ടത്. എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി…