അമിത വേഗതയിൽ എത്തി കാർ നടയാത്രകാരനെ ഇടിച്ചു തെറിപ്പിച്ച ചിതറ കല്ലുവെട്ടാംകുഴി സ്വദേശി പിടിയിൽ

അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ…

Read More

ചിതറയിൽ നിന്നും  വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി

ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നും പോലീസ് കണ്ടെത്തി.. ചിതറ പോലീസ് ശക്തമായി നടത്തിവന്ന സിസിടിവി പരിശോധനകളിലും ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസിന്റെ സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു

Read More

ചിതറ വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവം ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ

വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പുനർപ്രതിഷ്ഠ വാർഷികമാണ് ഒരു കൂട്ടം വനിതകൾ ചേർന്ന് നടത്തിയത്.              ചിത്രം കമ്മിറ്റി അംഗങ്ങൾ ചിതറ  വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പന്ത്രണ്ടാം പുനർപ്രതിഷ്ഠ വാർഷികമാണ് നടന്നത്.ഇതിനോട് അനുബന്ധിച്ച്  അന്നദാനം ഉൾപ്പെടെ  വിപുലമായ ഉത്സവമാണ് ഈ വനിതകൾ സംഘടിപ്പിച്ചത്. 0

Read More

ചിതറ പഞ്ചായത്തിൽ ജനവാസ മേഖലയിൽ പന്നി ഫാം ; പ്രതിഷേധവുമായി പ്രദേശവാസികൾ

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നത്.ഒരു കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന ഫാർമിന്റെ ആരംഭ ഘട്ടമായ കുന്നിടിച്ചു നിരപ്പാക്കി ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ. പ്രദേശത്ത് ഉള്ളവർ എത്തി മണ്ണിടിപ്പ് തടഞ്ഞിരുന്നു . എന്നാൽ വീണ്ടും പണി ആരംഭിച്ചതായാണ് പ്രദേശ വാസികൾ പറയുന്നത്. കിളിത്തട്ട് വാർഡിൽ പാറ ക്വാറികൾ വന്നതിന് പിന്നാലെ പ്രദേശ വാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാർമിന് തുടക്കം. കുന്നിൻ മുകളിന്…

Read More

ഇട്ടിവ മണലുവെട്ടത്ത് നിന്നും 20 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയറെയ്‌ഡിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം തേക്കിൽ ഭാഗത്തു ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി വാറ്റി സൂക്ഷിച്ച 20 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ കളമങ്ങോടു ദേശത്തു ലക്ഷം വീട് കോളനിയിൽ അലിയാരു കുഞ്ഞു മകൻ ഷാജഹാൻ (48) കൊട്ടാരക്കര താലൂക്കിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം ഇഞ്ചി മുക്ക് ദേശത്തു പ്രസന്ന വിലാസം…

Read More

അറിയിപ്പ്; ചിതറയിൽ നിന്നും വിദ്യാർത്ഥിയെ കാണ്മാനില്ല

അഭയ് (14) രാവിലെ സ്കൂളിൽ പോകുന്നതിനായി വീട്ടിൽ നിന്ന് പോയതാണ്ഈ കുട്ടിയെ കാണുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണം 9446766878

Read More

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ (30) ആണ് മരിച്ചത്. സുഹൃത്ത് നിസാറാണ് കുത്തിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റു. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ

Read More

നവായികുളത്ത് സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം

മരം ഒടിഞ്ഞ് ദേഹത്ത് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻ. എൻ. ബി ഹൗസിൽ സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഒന്നര വയസായ അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പറിക്കേറ്റ റിസ് വാനയെ…

Read More

കടയ്ക്കലിൽ ആസിഡ് കുടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന യുവാവ് മരണപ്പെട്ടു

കടയ്ക്കലിൽ ആസിഡ് കുടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന 45 കാരൻ മരണപ്പെട്ടു. കടയ്ക്കൽ പുല്ലുപണ ഇണ്ടവിള കുന്ന്ബംഗ്ലാവിൽ വീട്ടിൽ 45വയസ്സുള്ള പ്രദീപ്കുമാർ ആണ് മരണപെട്ടത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ്‌ ആസിഡ് കുടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവേ ഇന്ന് മരണം സംഭവിച്ചു 1

Read More
error: Content is protected !!