കടയ്ക്കൽ പോലീസിൽ നിന്നുമുള്ള അറിയിപ്പ്

ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ 15.4.2025 തീയതി രാവിലെ 9.30 മണിക്ക് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ആയതിലേക്ക് കടയ്ക്കൽ പോലീസ് സ്റ്റേഷൻ ക്രൈം 655 / 2025 U/S 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇയാളുടെ മൃതദേഹം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. ഇയാളുടെ ബന്ധുക്കളോ ഇവരെ തിരിച്ചറിയുന്നവരോ ഉണ്ടെങ്കിൽ കടയ്ക്കൽ പോലീസ്…

Read More

13 കാരിക്ക് പാമ്പ് കടിയേറ്റ സംഭവം, പ്രതിഷേധവുമായി എഐവൈഎഫ്

പുനലൂർ: കഴിഞ്ഞ ദിവസം ചെന്നൈ എഗ്മോർ കൊല്ലം എക്സ്പ്രസ് ട്രെയിനിൽ എത്തിയ 13 കാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ കടിയേറ്റ സംഭവത്തിൽ എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ റയിൽവേ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു.റയിൽവേ സ്റ്റേഷൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ നടത്തേണ്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.കഴിഞ്ഞ മൂന്നു മാസത്തോളമായി ദൈനം ദിനം ട്രാക്കിൽ നടത്തേണ്ടുന്ന ശുചീകരണം നടത്തുന്നില്ല.രാത്രികാലങ്ങളിൽ പ്ലാറ്റ് ഫോമുകളിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമല്ല.വിവിധ ഇടങ്ങളിൽ ട്യൂബ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും…

Read More

പുനലൂർ റെയില്‍വേ സ്റ്റേഷനില്‍ കോട്ടുക്കൽ സ്വദേശി, 13 വയസുള്ള പെൺകുട്ടിക്ക് പാമ്പുകടിയേറ്റു

പുനലൂർ റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു.  പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.കുടുംബത്തോടൊപ്പം ചെന്നൈയിൽ നിന്നും പുനലൂരിൽ വന്നിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ശ്രീലക്ഷ്മി വീട്ടുകാര്‍ക്കൊപ്പം ചെന്നെ എഗ്മോര്‍ ട്രെയിനില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നിറങ്ങിയത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ സ്റ്റേഷന്റെ പ്രധാനം കവാടം അടച്ചിരിക്കുകയായിരുന്നു. മറ്റൊരു കവാടം വഴി പുറത്തേക്കിറങ്ങുമ്പോഴാണ് കാലില്‍ പാമ്പുകടിച്ചത്. ഈ ഭാഗത്ത് വെളിച്ചവും…

Read More

അഞ്ചലിൽ  ഗൃഹനാഥൻ  ഗ്യാസ് കുറ്റി തുറന്ന് വിട്ട് തീ കൊളുത്തിയ ശേഷം വീട്ടിനുള്ളിൽ  തൂങ്ങിമരിച്ചു.

അഞ്ചലിൽ  ഗൃഹനാഥൻ  ഗ്യാസ് കുറ്റി തുറന്ന് വിട്ട് തീ കൊളുത്തിയ ശേഷം വീട്ടിനുള്ളിൽ  തൂങ്ങിമരിച്ചു. ഏരൂർ ചില്ലും പ്ലാന്റ് സ്വദേശി 55 വയസ്സുള്ള വിനോദ്കുമാർ ആണ് തൂങ്ങിമരിച്ചത്. വീട് പൂർണമായും കത്തിനശിച്ചു. കുടുംബവഴക്ക് തുടർന്നാണ് ഇത് ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്.

Read More

കൊല്ലത്ത് അപകടം, വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലത്ത് അപകടം, വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പരിശോധനയിൽ പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Read More

ക്ഷേത്രോപദേശക സമിതി

കടയ്ക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പരിധിയിൽ മണികണ്‌ഠൻചിറ ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയെ തിരഞ്ഞെടുത്തു. 13 അംഗങ്ങളാണ് ഉള്ളത്. അനീഷ് (പ്രസിഡന്റ്), സന്ധ്യ (വൈ.പ്രസി). രാജേഷ് (സെക്ര).

Read More

മടത്തറ കുളത്തുപ്പുഴ പാതയിൽ വാഹനാപകടം

മലയോര ഹൈവേ മടത്തറ കുളത്തുപ്പുഴ പാതയിൽ മൈലമൂട് ജംഗ്ഷന് സമീപം ആണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് തെന്മല ഉറുകുന്നു സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള വീടിന്റെ മുറ്റത്തേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞു അടക്കം അത്ഭുതകരമായി രക്ഷപെട്ടു. കാറിൽ സഞ്ചരിച്ചവർ തെന്മലയിൽ നിന്നും മടത്തറയിലുള്ള ബന്ധു വീട്ടിലേക്കു പോകുന്ന വഴിക്കാണ്  അപകടം ഉണ്ടായത്. കാർ മറിഞ്ഞ…

Read More

ചിതറയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു യുവാവ് മരണപ്പെട്ടു കടയ്ക്കൽ മണലുവട്ടം സ്വദേശി അജ്മൽ ആണ് മരണപ്പെട്ടത് ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടു ആറുമണിയോടെ ചിതറ കല്ലുവെട്ടാംകുഴി റോഡിലാണ് അപകടം നടന്നത്.. 0

Read More

ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരണ്യ (ഭാര്യ) ശ്രയ (മകൾ) ലാലി (സഹോദരി)

Read More

കടയ്ക്കൽ മുക്കുന്നം സ്വദേശിയിൽ നിന്നും പത്ത് ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി  കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ മുൻ കേസുകളിൽ പ്രതിയായ കടയ്ക്കൽ, മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കൽ -കുമ്മിൾ റോഡിൽ  പ്രവർത്തിച്ചുവരുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിനുള്ളിലെ ഷെഡിൽ സൂക്ഷിച്ച 700 കിലോയോളം വരുന്ന വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.  ഇയാൾക്കെതിരെ മുൻപും സമാന സ്വഭാവത്തിലുള്ള കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കടയ്ക്കൽ,…

Read More
error: Content is protected !!