ചിതറ ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാന്റെ വീട്ടിൽ യുവാക്കളുടെ അക്രമം;പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ കൈയേറ്റം ചെയ്തു

കഴിഞ്ഞ ദിവസമാണ് ചിതറ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസിന്റെ വീടിന് നേരെ യുവാക്കൾ ആക്രമണം നടത്തിയത് . ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം . അംബരീഷ്, ആദർശ് എന്നിവരാണ് അക്രമവും അസഭ്യവർഷവും നടത്തിയത്. അംബരീഷിന്റെ ബന്ധു പണമിടപാടുമായി ബദ്ധപ്പെട്ട് പണം തിരികെ നൽകുന്നത് വാർഡ് മെമ്പറുടെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇതിനായി വാർഡ് മെമ്പറുടെ വീട്ടിൽ ഇരുവരും എത്തുകയുമായിരുന്നു. തുടർന്നാണ് വീടിന് മുന്നിൽ നിന്ന് അസഭ്യം പറയാൻ…

Read More

ലോക പുകയില വിരുദ്ധ ദിനം ആദരിച്ച് പുനലൂർ എസ് എൻ കോളേജ്

കിംസ് ഹോസ്പിറ്റൽ കൊല്ലവും, പുനലൂർ എസ് എൻ കോളേജും  സംയുക്തമായി ചേർന്ന് പുകയില വിരുദ്ധ ദിനം ആചരിച്ചു.  പുനലൂർ എസ് എൻ കോളേജിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ വിനോദ് ബി ഗംഗയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പുനലൂർ ഷമീർഖാൻ എ യും ചേർന്ന്  പരിപാടി ഉദ്ഘാടനം ചെയ്തു. പുകയിലെ ആസക്തി എങ്ങനെ തടയണമെന്നും നിയന്ത്രിക്കാൻ കഴിയുമെന്നതിനെ കുറിച്ചായിരുന്നു പരിപാടി  ആശയം. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.സുലേഖ ബീ ടി, യൂണിയൻ…

Read More

22 വർഷത്തിന് ശേഷം നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി.

നടൻ മോഹൻ ബാബുവിനെതിരായി ഖമ്മം സ്വദേശി  ചെട്ടി മല്ലു എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖമ്മം എസിപിക്ക് ആണ് സാമൂഹിക പ്രവർത്തകനായ ചെട്ടി മല്ലു പരാതി നൽകിയിട്ടുള്ളത്.2004 ഏപ്രിൽ 17 ന് ആണ് ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്ന വഴിയിൽ വിമാന അപകടത്തിലായിരുന്നു സൗന്ദര്യ മരണപ്പെട്ടത്.ഇതൊരു അപകടമല്ല കൊലപാതകമാണെന്നാണ് ആരോപണം. തെലുങ്ക് നടൻ മോഹൻ ബാബുവുമായി സൗന്ദര്യക്ക് നേരത്തെ ഭൂമി തർക്കം ഉണ്ടായിരുന്നതായാണ് പറയുന്നത്. ജെൽപ്പള്ളിയിലുള്ള 6 ഏക്കർ ഭൂമിയുടെ പേരിലായിരുന്നു ഇരുവരും തമ്മിൽ തർക്കം…

Read More

കടയ്ക്കൽ ത്രിവേണിയിൽ തീപിടിത്തം

കടയ്ക്കൽ ത്രിവേണിയിൽ തീ പിടിച്ചു. കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. അൽപ്പം മുമ്പാണ് തീപിടിത്തം ഉണ്ടായത്. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. 1

Read More

കടയ്ക്കലിൽ റൗഡി ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

61വയസ്സുളള കത്തിരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം  രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാജുവിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചോളം കത്തി കുത്ത് കേസ് നിലവിൽ ഉണ്ട്.കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ കത്തിരാജു കുത്തിപരിക്കേൽപ്പിച്ചിരുന്നു.      പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് പോലീസ് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു.തുടർന്നാണ് ഇയ്യാളെ…

Read More

അഞ്ചൽ അലയമണ്ണിൽ  മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽ അലയമണ്ണിൽ  മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള റബ്ബർ തോട്ടത്തിനുള്ളിലെ റബ്ബർ മരത്തിൽ ആണ് 40 വയസ്സോളം തോന്നിക്കുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതുവഴി പോയ നാട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് റബ്ബർ തോട്ടത്തിൽ കയറി നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഏരൂർ പോലീസിനെ വിവരം  അറിയിക്കുകയായിരുന്നു. ഏരൂർ പോലീസ് സ്ഥലത്തെത്തി വിരൽ അടയാള വിദഗ്ധരെയും…

Read More

അഞ്ചൽ ഏരൂരിൽ രണ്ടാം വർഷ VHSE വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽഏരൂർ കരിമ്പിൻകോണത്ത് 17വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരിമ്പിൻകോണം തടത്തിവിള വീട്ടിൽ  17 വയസുള്ള ആലിയയെയാണ്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു വീട്ടിലെ അടുക്കളയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ഏരൂർ പോലീസ് സംഭവ സ്ഥലത്തെത്തി. മറ്റു നിയമ നടപടികൾ തുടങ്ങി. ഫിംഗർ പ്രിന്റ് ഓഫീസഴ്സും സൈന്റിഫിക്ക് ഉദ്യോഗസ്ഥരും എത്തി മറ്റ് നിയമ നടപടികൾ നടത്തി വരുകയാണ്. വിളക്കുപാറ മാതാ സ്കൂളിലെ രണ്ടാം…

Read More

റമളാൻ്റെ മാധുര്യം  , പത്ത് വർഷം തൊട്ടറിഞ്ഞു സെൽവരാജ്

കടയ്ക്കൽ: റമളാൻ മാസത്തിൻ്റെ മാധുര്യം മനസ്സിൽ തൊട്ടറിഞ്ഞ് സെൽവരാജ്. പത്ത് വർഷമായി റമാളിൻ്റെ മാധുര്യം അറിഞ്ഞ് വൃതമനുഷ്ടിക്കുകയാണ് നിലമേൽ സെർജി മന്ദിരത്തിൽ 58വയസുള്ള സെൽവരാജ് . ഓരോ റമളാൻ മാസം എത്തുമ്പോഴും ആവേശമാണ് സെൽവരാജിന് . ഒരോ റമളാൻ്റെ ഇടയത്താഴവും, ഇഫ്ത്താറുമെല്ലാം ആവേശമാണ് . കൂടുതൽ സമയം നോമ്പ് തുറക്കുന്നത് ജോലി നോക്കുന്ന സ്ഥാപനത്തിലാണെങ്കിലും തൻ്റെ മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പള്ളികളിൽ എത്തി നോമ്പുതുറകളിൽ പങ്കെടുക്കും. പള്ളികളിലെ നോമ്പു തുറകളിൽ സെൽവരാജിനെ അറിയുന്നവർക്ക് അവർക്കൊപ്പം ചേർത്ത് പിടിച്ചു…

Read More

ചിതറ വിശ്വാസ് നഗറിന് സമീപം കാർ പോസ്റ്റിൽ ഇടിച്ച് അപകടം

ചിതറ വിശ്വാസ് നഗറിന് സമീപമാണ് കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ കാറിന് മുൻഭാഗം തകർന്ന അവസ്ഥയാണ് . യാത്രക്കാർക്ക് പരിക്കില്ല . വാഹനത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോൺ നോക്കുമ്പോൾ  നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

പാങ്ങോട് പഞ്ചായത്ത് കുളം മലിനം; ശുചീകരണം വേണമെന്ന് നാട്ടുകാർ

പാങ്ങോട് പഞ്ചായത്തിൽപ്പെട്ട കൊച്ചാലുമ്മൂട് വാർഡിലെ കന്യാർ കുഴി ചെങ്ങഴശേരിയിലെ പഞ്ചായത്തുകുളം കാട് കയറി നശിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് ആരോപണം. ഈ പഞ്ചായത്ത് കുളത്തിലെ വെള്ളം വേനൽ കനത്ത സാഹചര്യത്തിൽ പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും അലക്കാനും എടുക്കുന്നതാണ്. വെള്ളം മലിനമായത് കൊണ്ട്  കുളത്തിലേവെള്ളം ദുർഗന്തഅവസ്ഥയിലാണ്. കുളം നവീകരിച്ച് ജനങ്ങൾക്ക്‌ തുറന്നു കൊടുക്കണമെന്നും ഇതിന് ഒരു പരിഹാരം കാണണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Read More
error: Content is protected !!