കാരേറ്റിൽ ടോറസ് ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു

കാരേറ്റ്-കല്ലറ റോഡിൽ ആറാം താനത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-79) ആണ് മരിച്ചത്. ആറാം താനം ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം ഉണ്ടായത്.കാരേറ്റ് നിന്നും വന്ന കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് മേലാറ്റുമൂഴിയിലേക്ക് തിരിയവേ  വേഗത്തിലെത്തിയ ലോറി വെട്ടി തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടകളിലും, വാഹനത്തിലും ഇടിച്ചു കയറുകയായിരുന്നു….

Read More

കടയ്ക്കൽ ദർപ്പക്കാട് നിന്നും വ്യാജ മദ്യം ചടയമംഗലം എക്സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ വില്ലേജിൽ ദർപ്പാക്കാട് ജങ്ഷനിൽ നിന്നും അംബേദ്‌കർ കോളനിയിലേക്ക് പോകുന്ന റോഡിൽ വെച്ച് വ്യാജമദ്യം കൈവശം വെച്ച് കച്ചവടം ചെയ്ത കുറ്റത്തിന് മുൻ അബ്കാരി കേസിലെ പ്രതിയായ കുമ്മിൾ ദർപ്പക്കാട് അശ്വതി ഭവനിൽ കരുണാകരൻ മകൻ ധർമ്മരാജനെ പ്രതിയാക്കി ക്രൈം നമ്പർ 23/2025 u/s 58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ്…

Read More

ചടയമംഗലം സ്വദേശിയായ വിദ്യാർത്ഥി KSRTC വാഹനം ഇടിച്ചു മരിച്ചു ; ആന്തരിക അവയവങ്ങൾ മെഡിക്കൽ കോളേജിന് നൽകി  കുടുംബം

ആയുർ മാർത്തോമ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ചടയമംഗലം അക്കോണം ജ്യോതിസിൽ രാജേഷ് ദീപ ദമ്പതികളുടെ മകൻ ധീരജ് (19)ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ  14തീയതി വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാർത്തോമാ കോളേജിന് സമീപത്ത് വെച്ച് ധീരജും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽksrtc ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരീക്കേറ്റ ധീരജിനെ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ചികിത്സയിൽ കഴിഞ്ഞ് വരെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. .തുടർന്ന് ധീരജിന്റെ അന്തരീകാവവയങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബംതീരുമാനിക്കുകയായിരുന്നു….

Read More

കാരേറ്റ് വൻ വാഹനാപകടം.അഞ്ചു പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം.

കല്ലറ-കാരേറ്റ്  റോഡിൽ ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി  അപകടം.അഞ്ചു പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരം. അനില്‍, റഹ്മത്ത്, സുഭാഷ്, റോയി, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ കല്ലറ-കാരേറ്റ് റോഡിലാണ് ദാരുണ അപകടം സംഭവിച്ചത്. മൂന്നു പേര്‍ക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്റെ കാലില്‍കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. രാവിലെ ഏഴരയോടെ അമിത വേഗതയില്‍ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇടിക്കാതിരിക്കാനായി ഇടതു…

Read More

ആലംകോട് ചാത്തൻപാറയിൽ  വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

ദേശീയപാതയിൽ ആലംകോട് ചാത്തൻപാറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസും എതിർ ദിശയിൽ വന്ന ശ്യാം കുമാറിന്റെ ബൈക്കും  ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കൊച്ചിയിൽ സ്കൂ‌ൾ വിദ്യാർഥിനിയെ കാണാതായി ;നാടാകെ തിരഞ്ഞ് പോലീസ്

കൊച്ചിയിൽ സ്കൂ‌ൾ വിദ്യാർഥിനിയെ കാണാതായി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായത്. വടുതല സ്വദേശിയായ തൻവിയെ ആണ് സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. എസിപി ജയകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നഗരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. എളമക്കര പൊലീസാണ് പരിശോധന നടത്തുന്നത്. കുട്ടി സൈക്കിളിലാണ് വീട്ടിലേക്ക് കാണാതായത്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടി സൈക്കിൾ ചിവിട്ടി പോകുന്നതിന്റെറെ ദൃശ്യങ്ങൾ പുറത്തുവന്നു. പുതു വൈപ്പ്, കണ്ടെയ്ന‌ർ റോഡ്…

Read More

സ്കൂൾ വരാന്തയിൽ ടേപ്പ് ചുറ്റി പന്ത് പോലെ സാധനം; നോക്കിനിൽക്കെ പൊട്ടിത്തെറിച്ചു,  വിദ്യാർഥിക്ക് പരിക്ക്

തൃശ്ശൂർ :പഴയന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. സ്‌കൂള്‍ വരാന്തയില്‍ പന്തിന്റെ ആകൃതിയില്‍ സെല്ലോ ടേപ്പ് ചുറ്റിയ നിലയിലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇതിന് സമീപം മാറി നോക്കിനിന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്കാണ് നിസാര പരുക്കേറ്റത്. ഉടനെ പഴയന്നൂര്‍ ആശുപത്രിയില്‍ എത്തിച്ച് കുട്ടിയ്ക്ക് ചികിത്സ നല്‍കി വീട്ടിലേക്കയച്ചു. 17 തീയതി ഉച്ചക്ക് 1.30യോടെയാണ് സംഭവം. കുട്ടിയുടെ കാലില്‍ നേരിയ പരിക്കുകളേയുള്ളൂ. വരാന്തയുടെ തറയ്ക്ക് കേടുപാടുണ്ടായി. പഴയന്നൂര്‍ പൊലീസ് പൊട്ടിത്തെറി നടന്ന ഭാഗം…

Read More

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു . കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി (53) ആണ്  കുവൈറ്റിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കുവൈറ്റിൽ കെഡിഡി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കെഎംസിസി, കെകെഎംഎ, തളിപ്പറമ്പ് സിഎച്ച് സെന്‍റര്‍ കുവൈറ്റ് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ഫൗസിയ, രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read More

കൊല്ലം ചടയമംഗലത്ത് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന 43 കാരന്റെ മൂക്കിന്റെ പാലം ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ചകേസിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതി നവാസിനെ ചടയമംഗലം പോലീസ് ഇന്നലെ രാത്രി പോരേടത്തു നിന്നും പിടികൂടി

Iപോരേടം കിണറ്റുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ 48വയസ്സുള്ള നവാസ് ആണ് പോലീസ് പിടിയിലായത് കഴിഞ്ഞ 2024 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി പകൽ 11മണിയോടെ പോരേടം കിണറ്റുമുക്കിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന ദീപുവിനെ ഓട്ടോയിൽ എത്തിയ നവാസ് അസഭ്യം വിളിക്കുകയും   ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്ത്.അതിനുശേഷം പോയ നവാസ്  കയ്യിൽ  ഇടിവളയുമായി എത്തുകയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന ദീപുവിന്റെ  മൂക്ക് ഇടിവള കൊണ്ട് ഇടിച്ചുമുറിവേൽപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ദീപുവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലേറ്റു. ദീപുവിന്റെ മൊഴി…

Read More

യാത്രക്കാരിയുടെ സ്വർണമാല സ്വകാര്യ ബസിൽ വച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രികർ പിടികൂടി  പൊലീസിന് കൈമാറി.

യാത്രക്കാരിയുടെ സ്വർണമാല സ്വകാര്യ ബസിൽ വച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രികർ പിടികൂടി  പൊലീസിന് കൈമാറി. കോയമ്പത്തൂർ മുക്കോണം സ്വദേശിനികളായ ലിയ അറുമുഖം (25), കീർത്തന ഉണ്ണി (26) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്ക് വന്ന യാത്രാസ് ബസിലെ യാത്രക്കാരിയായ ചെമ്പറക്കി സ്വദേശിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. രാജഗിരി ആശുപത്രി കവലക്ക് സമീപം ബസ് എത്തിയപ്പോഴാണ് കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ, ആധാർ കാർഡ്…

Read More
error: Content is protected !!