ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. 17 വയസ്സുകാരി ആയ പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു വന്ന 19 കാരനും 15 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത 27 കാരനെയുമാണ് ചിതറപോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.. ചിതറ മതിര തെറ്റിമുക്ക് ലൈലമൻസീലിൽ 19 വയസ്സുള്ള മുഹമ്മദ് ഫൈസൽ,മാങ്കോട് എരപ്പിൽ വേങ്ങ വിള വീട്ടിൽ 27വയസ്സുള്ള സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായിട്ട് 17…

Read More

ചിതറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വീതം വച്ചേക്കും

ചിതറ ഗ്രാമപ്പഞ്ചായത്തിൽ അധ്യക്ഷത പദ്ധതി വീതം വയ്ക്കാൻ സാധ്യത ,രണ്ടര വർഷം വീതം പദവി വീതം വയ്ക്കുവാനാണ് സാധ്യത.കല്ലുവെട്ടാംകുഴി വാർഡിൽ നിന്നും വിജയിച്ചു വന്ന ലീനാ ഓമനദേവനും, മണ്ണറക്കോട് നിന്ന് ജയിച്ചു വന്ന കൃഷ്ണ കുമാരിയുമാണ് പരിഗണനയിൽ . 10 വർഷത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരികെ പിടിച്ച ആവേശത്തിലാണ് കോൺഗ്രസ് . 27 ന് മാത്രമേ കൃത്യമായ ചിത്രം പുറത്ത് വരൂ.പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് 27 ആം തീയതി നടക്കുമെന്നാണ്…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയതിന് പിന്നാലെ ആദ്യ യോഗം RO യുടെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പഞ്ചായത്ത് അംഗങ്ങളും എത്തി ചേർന്നു . യു ഡി എഫ് , എൽ ഡി എഫ് , എസ് ഡി പി ഐ എന്നീ രാഷ്ട്രീയ കക്ഷികളെ പ്രനിധികരിച്ചു കൊണ്ടുള്ള അംഗങ്ങളാണ് നിലവിൽ പഞ്ചായത്ത് ഭരണസമിതി . മുതിർന്ന അംഗം എന്ന നിലയിൽകല്ലുവെട്ടാംകുഴി വാർഡിൽ നിന്നും വിജയിച്ചു വന്ന ലീനാ ഓമന…

Read More

മടത്തറയിൽ പ്ലാൻറിൻ്റെ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ

ശിവൻമുക്ക് വട്ടവിളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തനമാണ് രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ ഇന്നലെ വൈകുന്നേരം 6 മണിയോടെ തടഞ്ഞത്. മുൻപും നിരവധി തവണ പൊടിശല്യം മൂലം സംഘർഷം ഉണ്ടായിട്ടുണ്ട്. ഡിസംബർ 31 ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും അതുവരെ പൊടിപടലവും പുകയും കൂടുതലുണ്ടാകാതെ പ്രവർത്തിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധിപേരാണ് ശ്വാസകോശ രോഗങ്ങളും, ത്വക്കുരോഗങ്ങളുമായി കഴിയുന്നത്. കിലോമീറ്ററുകളോളം അകലത്തിലേക്കാണ് പ്ലാൻ്റിൽ നിന്നുള്ള പൊടിയും പുകയും പരക്കുന്നത്. പ്ലാൻ്റിൻ്റെ പ്രവർത്തനം…

Read More

ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വർഷത്തെ സിനിമാ ജീവിതത്തിൽ സിനിമയിലെ സമസ്‌ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിൻ്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരിൽ മുന്നിലാണ്. 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക്…

Read More

മടത്തറ കൊല്ലായിലിന് സമീപം ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മലയോര ഹൈവേ തിരുവനന്തപുരം തെങ്കാശി പാതയിൽ കൊല്ലായിൽ പാൽ സൊസൈറ്റിക്ക് സമീപം ഇന്ന് പുലർച്ചെ തമിഴ് നാട് രെജിസ്ട്രേഷൻ കാർ പൂർണ്ണമായും കത്തിയമർന്നു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്. കാറിന്റെ മുൻവശത്ത്‌ നിന്നും പൂക വരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയത് കൊണ്ടാണ് ആളപായം ഒഴിവായത്.ഇന്ന് പുലർച്ചെയാണ് സംഭവം…

Read More

നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു

കൊല്ലം നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസിബസ്സും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടു അയ്യപ്പന്മാർ മരിച്ചു കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം . തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38(സതീഷ് (45), എന്നിവരാണ് മരണപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന്റ് നില അതീവ ഗുരുതരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന അയ്യപ്പൻ മാർസഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു… അപകടത്തിൽ…

Read More

സി പി ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും.

സി പി ഐ നേതാവും ചടയമംഗലം മുൻ എം എൽ എ യും ആയ ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും. ചടയമംഗലം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു ചെമ്പഴന്തി, കൊല്ലം ശ്രീനാരായണ കോളേജുകളിൽ പ്രൊഫസർ ആയിരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച അഖിലേന്ത്യാ യുവജന ഫെഡറേഷൻ്റെ കാസർഗോഡ് കേരള മഹിളാ സംഘം പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ. സംസ്ഥാന ഭക്ഷ്യ…

Read More

ചിതറ സ്വദേശിയെ കണ്ടെത്തി ; വാർത്തയെ തുടർന്ന് നിലമേൽ സ്വദേശിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്

ചിതറയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കണ്ടെത്തി . ചുവട് ന്യൂസ് ശ്രദ്ധയിൽ പെട്ട നിലമേൽ സ്വദേശി അശ്വിൻ കൃഷ്ണനെ തിരിച്ചറിയുകയും വീഡിയോ ചിത്രീകരിച്ചു ഞങ്ങൾക്ക് അയച്ചു തരുകയുമായിരുന്നു.ഉടൻ അശ്വിൻ കൃഷ്ണന്റെ ബന്ധുക്കളെ വിവരം ധരിപ്പിച്ചു . ചിതറ പോലീസുമായി ബന്ധുക്കൾ സംസാരിക്കുകയും പോലീസ് അശ്വിൻ കൃഷ്ണനെ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു

Read More

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക്

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക് ചിതറയിൽ വൈകുന്നേരം അഞ്ചരയോടെ മദ്രസ്സയിൽ പോയ കുട്ടിയെ വിളിക്കാൻ പോകവേ ചിതറ മാടൻകാവ് വേടൻ വിളാകം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് 34 കാരി അജ്നയ്ക്ക് കാലിന് ഗുരുതര പരിക്കേറ്റു. പാലം അപകടവസ്ഥയിലായിരുന്നു . സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന പാലമാണ് പൊളിഞ്ഞു വീണത് . നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടി .

Read More
error: Content is protected !!