പുനലൂരിൽ യുവാവിനെ ആക്രമിച്ച് തട്ടിയെടുത്തത് അഞ്ചര ലക്ഷം രൂപ; സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ ആക്രമിച്ചാണ് പ്രതികൾ അഞ്ചര ലക്ഷം രൂപ കവർന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഗിരീഷിനെ പ്രതികൾ പുനലൂരിലെത്തിച്ചതും ആക്രമിച്ച് പണം തട്ടിയെടുത്തതും. കുഞ്ഞുമോളെയും നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത് ജ്വല്ലറിയിൽവെച്ചാണ് . പഴയ സ്വർണം…

Read More

മീൻ വളർത്തുന്ന വാട്ടർ ടാങ്കിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ  വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

വീട്ടുവളപ്പിൽ മീൻ വളർത്തുന്ന വാട്ടർ ടാങ്കിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുന്നതിനിടയിൽ മൺട്രോതുരുത്ത് കിടപ്രത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പെരുങ്ങാലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി കിടപ്രം തെക്ക് കന്നിട്ടയിൽ പടിഞ്ഞാറ്റതിൽ പ്രസാദിൻ്റെയും ഷീജയുടെയും മകൻ പ്രണവ് (17) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് സംഭവം.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

Read More

മടത്തറ സ്വദേശി 10 വയസുകാരൻ ബേസിൽ നൽകിയത് മികച്ച സംഭാവനയാണ്; അസ്‌ലം കൊച്ചുകലുങ്കിന്റെ എഴുത്ത്

കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങൾ കൊച്ചുകലുങ്കിലെ ഒരുപറ്റം ചെറുപ്പക്കാർക്ക് ഉറക്കമില്ലാത്ത മണിക്കൂറുകളായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിയുന്ന കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്തിലെ ചീഫ് ഇമാം നാസിമുദ്ദീൻ മൗലവിയുടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകൾ മുനവ്വറയുടെ ചികിത്സ ചെലവായ 30 ലക്ഷം രൂപ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു അവർ. നാസിമുദ്ദീൻ ഉസ്താദിന്റെ അക്കൗണ്ടിലേക്ക് നാട്ടിൽനിന്നും പ്രവാസലോകത്തുനിന്നും കാരുണ്യം ഒഴുകിത്തിടങ്ങിയിരുന്നു.ഓൺലൈനിൽ സജീവമായിരുന്നപ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ സോഷ്യൽ മീഡിയ ടീമിനും ചികിത്സ കമ്മിറ്റി കൺവീനർ…

Read More

കിളിമാനൂർ കാരേറ്റ് മധ്യവയസ്കനെ കഴുത്തറുത്ത് കൊന്ന കേസിൽ അയൽവാസി അറസ്റ്റിൽ

കിളിമാനൂർ കാരേറ്റ് മധ്യവയസ്കനെ കഴുത്തറുത്ത് കൊന്ന കേസിൽ അയൽവാസി സുനിൽ കുമാറിൻ്റെ അറസ്റ്റ് കിളിമാനൂർ പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് ഇന്നലെ രാത്രിയാണ് സുനിൽ കുമാർ അയൽ വാസിയായ ബാബു രാജിനെ കഴുത്തറുത്ത് കൊന്നത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അരും കൊല. കാരേറ്റ് പേടികുളം സ്വദേശി ബാബുരാജിനെ അയൽ വാസിയായ സുനിൽ കുമാർ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സുനിൽ കുമാർ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ പോകുന്നവരെ…

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ  തീ പിടിത്തം

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ശ്രീധന്യക്ക് സമീപം ജയയുടെ വീട്ടിലാണ് തീ പിടിത്തം ഉണ്ടായത്.ഏകദേശം 7 മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. വീട്ടുകാർ ഉടൻ കടയ്ക്കൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുംകടയ്ക്കൽ ഫയർഫോഴ്‌സ്‌ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിദേയമാക്കുകയുമായിരുന്നു

Read More

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി

ചിതറ സ്വദേശികളായ ദമ്പതികളെസൗദി അറേബ്യയിൽമരിച്ച നിലയിൽ കണ്ടെത്തി.ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെ ( 40) യും ഭാര്യ പ്രീതിയേയു (32) മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുറൈദയ്ക്ക് സമീപം ഉളള ഉനീസയിലെ താമസസ്ഥലത്താണ് ബുധനാഴ്ച ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്ത് തൂങ്ങിനിൽക്കുന്ന നിലയിലും ഭാര്യ പ്രീതി തറയിൽ കിടക്കുന്ന നിലയിലുമാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശിനിയായ പ്രീതയെ നാലു വർഷം മുമ്പാണ് ശരത്ത് വിവാഹം കഴിച്ചത്.രണ്ട് മാസം മുമ്പാണ് പ്രീതിയെ ശരത്ത് സൗദിയിലേക്ക് കൊണ്ട് പോയത്. ജോലി സ്ഥലത്തേക്ക്…

Read More

ദേശാടന കിളിക്ക് രക്ഷകനായി കടയ്ക്കലിലെ ഫയർഫോഴ്‌സ് ജീവനക്കാർ

കടയ്ക്കൽ ഫയർ സ്റ്റേഷന് സമീപം ചുണ്ടിൽ നൂലുചുറ്റി അവശ നിലയിൽ കണ്ട ദേശാടനപ്പക്ഷിയെ കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ഫയർമാൻമാരായ മുഹമ്മദ്‌ സുൽഫി, ഉമ്മറുൽ ഫാറൂഖ് എന്നിവർ ചേർന്ന് രക്ഷിച്ചു. ആരോഗ്യം വീണ്ടെടുത്തതോടെ പക്ഷിയെ പറത്തിവിട്ടു.

Read More

മടത്തറ അരിപ്പലിൽ നിന്നും തോക്ക് കണ്ടെത്തി ; ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു

മടത്തറ അരിപ്പൽ നാട്ടുകല്ലിൽ നിന്നുമാണ് നാടൻ തോക്ക് കണ്ടെത്തിയത് . അടച്ചിട്ടിരുന്ന വീടിനുള്ളിൽ കട്ടിലിന് താഴെയായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു തോക്ക് . ജസ്‌നാ മൻസിലിൽ ജലാലുദ്ദീന്റെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് തോക്ക് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജലാലുദ്ദീൻ വീട്ടിൽ എത്തുകയും തുടർന്ന് ജലാലുദ്ദീന് തന്നെയാണ് തോക്ക് കിട്ടുന്നത്. ഉടൻ വിവരം ഫോറെസ്റ്റ് അധികൃതരെ അറിയിക്കുകയും അവർ സംഭവ സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് ചിതറ പൊലീസിന് തോക്ക് കൈമാറി. തോക്ക് കണ്ടെത്തിയ സംഭവത്തിൽ…

Read More

ശ്രവണ സഹായിലൂടെ അവർ ഇനി ശബ്ദങ്ങളറിയും; ചിതറ ഗ്രാമപ്പഞ്ചായത്തിലെ വയോജനങ്ങൾക്ക് സഹായ ഉപകരണ പദ്ധതിയിലൂടെ ഹിയറിങ് വിതരണം

ചിതറ ഗ്രാമപഞ്ചായത്ത് 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണം, ഭിന്നശേഷിക്കാർക്ക് സഹ ഉപകരണം എന്നി പദ്ദതികളുടെ ഭാഗമായി ഹിയറിംഗ് യേഡ് വിതരണം നടത്തി. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ പദ്ദതി ഉദ്ഘാടനം ചെയ്തു. വിവിധ പേർക്ക് ഹിയറിംഗ് യേഡ് നൽകിയാണ് ഉദ്ഘാടനം നടത്തിയത് . മടത്തറ വാർഡ് മെമ്പർ വളവുപച്ച സന്തോഷ്‌ ഉൾപ്പെടെ പഞ്ചായത്ത് അംഗങ്ങൾ , ICDS സൂപ്പർവൈസർ പരിപാടികൾ സാന്നിധ്യം വഹിച്ചു. ശ്രവണ സഹായിയുടെ ഉപയോഗങ്ങളും ഉപയോഗിക്കേണ്ട…

Read More

ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു

ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശി ബൽറാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം മോങ്ങം ഹിൽടോപ്പിലെ ലോഡ്‌ജ് മുറിയിൽ ബൽറാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ തലയിൽ മുറിവ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്‌ജ് മുറിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബൽറാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. വാസു ബലമായി…

Read More
error: Content is protected !!